Quantcast

‌ആര്‍.എസ്.എസിന് വേണ്ടി രാജസ്ഥാനില്‍ തയ്യാറാകുന്നത് പത്ത് ലക്ഷം പാന്റുകള്‍

MediaOne Logo

admin

  • Published:

    25 July 2017 12:56 AM GMT

‌ആര്‍.എസ്.എസിന് വേണ്ടി രാജസ്ഥാനില്‍ തയ്യാറാകുന്നത് പത്ത് ലക്ഷം പാന്റുകള്‍
X

‌ആര്‍.എസ്.എസിന് വേണ്ടി രാജസ്ഥാനില്‍ തയ്യാറാകുന്നത് പത്ത് ലക്ഷം പാന്റുകള്‍

മാര്‍ച്ചില്‍ ചേര്‍ന്ന അഖില ഭാരതീയ പ്രതിനിധിസഭാ യോഗത്തിലാണ് 91 വര്‍ഷം പഴക്കമുളള യൂണിഫോം മാറ്റാന്‍ ആര്‍എസ്എസ് തീരുമാനിച്ചത്.

ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ യൂണിഫോം കാക്കി ട്രൗസറില്‍നിന്ന് പാന്റ്‌സിലേക്ക് മാറുന്നതിന്റെ ഭാഗമായി രാജസ്ഥാനില്‍ തയ്യാറാകുന്നത് പത്ത് ലക്ഷം കാക്കി പാന്റുകള്‍. ഭില്‍വാരയിലെ ടെക്‌സ്റ്റൈല്‍ കമ്പനിക്കാണ് യൂണിഫോം നിര്‍മാണ കരാര്‍ ലഭിച്ചിരിക്കുന്നത്. തയ്യല്‍ ജോലികള്‍ അവസാന ഘട്ടത്തിലാണെന്ന് കമ്പനി ഉടമകള്‍ അറിയിച്ചു. യുവാക്കളെ കൂടുതലായി ആകര്‍ഷിക്കുന്നതിനുവേണ്ടിയാണ് ആര്‍എസ്എസ് മുഖംമിനുക്കുന്നത്.

മാര്‍ച്ചില്‍ ചേര്‍ന്ന അഖില ഭാരതീയ പ്രതിനിധിസഭാ യോഗത്തിലാണ് 91 വര്‍ഷം പഴക്കമുളള യൂണിഫോം മാറ്റാന്‍ ആര്‍എസ്എസ് തീരുമാനിച്ചത്. ഒക്ടോബറില്‍ ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭാഗവതിന്റെ നേതൃത്വത്തില്‍ ചേരുന്ന ആര്‍.എസ്.എസ് സമ്മേളനത്തിന് മുന്‍പ് പതിനായിരം കാക്കി പാന്റുകള്‍ തയ്ച്ച് നല്‍കുമെന്ന് 22 വര്‍ഷങ്ങളായി ആര്‍.എസ്.എസിനായുളള യൂനിഫോം തയ്യാറാക്കുന്ന ജയ്പ്രകാശ് കച്ച്‌വ പറഞ്ഞു. രാജസ്ഥാനിലെ അകോല ടൗണില്‍ നാല്‍പ്പതോളം തയ്യല്‍ക്കാരാണ് ആര്‍.എസ്.എസിനായുളള പാന്റുകള്‍ തയ്ച്ചുക്കൊണ്ടിരിക്കുന്നത്.

യുവാക്കളെ സംഘടനയിലേക്ക് ആകര്‍ഷിക്കുന്നതിന് കാക്കി നിക്കറുകള്‍ തടസ്സമാണെന്ന്? പ്രതിനിധി സഭകളില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു.ഈ അഭിപ്രായവും യോഗയും സുര്യനമസ്‌കാരവും പരിശീലിക്കാനുളള സൗകര്യവും കണക്കിലെടുത്താണ് കാക്കി പാന്റ്സിലേക്ക് മാറാന്‍ ആര്‍.എസ്.എസ് തീരുമാനിച്ചത്. കാലത്തിനനുസരിച്ചുളള പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാനാണ് കാക്കി പാന്റ്‌സിലേക്ക് മാറുന്നതെന്ന് ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുരേഷ് ജോഷി പറഞ്ഞു.

1925 മുതല്‍ 1939 വരെ മുഴുവന്‍ കാക്കിയായിരുന്നു ആര്‍.എസ്.എസ് യൂണിഫോം. 1940ല്‍ കാക്കി ഷര്‍ട്ടിനു പകരം വെള്ള ഷര്‍ട്ട് കൊണ്ടുവന്നു. 1973 ല്‍ ഷൂവിന് ലുക്കില്ലെന്ന പരാതിയെ തുടര്‍ന്ന് ഷൂവിന്റെ ഡിസൈന്‍ മാറ്റി. രണ്ടുവര്‍ഷം മുമ്പാണ് ലെതര്‍ ബെല്‍റ്റിനു പകരം ഫാബ്രിക് കൊണ്ടുവന്നുവെന്നും ആര്‍.എസ്.എസ് നേതൃത്വം വ്യക്തമാക്കുന്നു.

TAGS :

Next Story