കോംഗോ സ്വദേശിയുടെ കൊലപാതകം വംശീയ ആക്രമണമല്ലെന്ന് സുഷമാ സ്വരാജ്
കോംഗോ സ്വദേശിയുടെ കൊലപാതകം വംശീയ ആക്രമണമല്ലെന്ന് സുഷമാ സ്വരാജ്
കോംഗോ സ്വദേശി മൂന്നംഗ സംഘത്തിന്റെ ആക്രമണത്തില്‍ വസന്ത് കുഞ്ചില്‍ കൊല്ലപ്പെടുകയും ദക്ഷിണ ഡല്‍ഹിയില്‍ 6 ആഫ്രിക്കന്‍ വംശജര്‍ ആക്രമണത്തിനിരകളാകുകയും ചെയ്തതോടെ വലിയ പ്രതിഷേധത്തിന് കാരണമാവുകയായിരുന്നു.
രാജ്യത്ത് ആഫ്രിക്കന്‍ വംശജര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ആഫ്രിക്കന്‍ വിദ്യാര്‍ഥി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. കോംഗോ സ്വദേശിയുടെ കൊലപാതകം വംശീയ ആക്രമണമല്ലെന്ന് സുഷമാ സ്വരാജ് കൂടിക്കാഴ്ചക്ക് ശേഷം പറഞ്ഞു.
കോംഗോ സ്വദേശി മൂന്നംഗ സംഘത്തിന്റെ ആക്രമണത്തില്‍ വസന്ത് കുഞ്ചില്‍ കൊല്ലപ്പെടുകയും ദക്ഷിണ ഡല്‍ഹിയില്‍ 6 ആഫ്രിക്കന്‍ വംശജര്‍ ആക്രമണത്തിനിരകളാകുകയും ചെയ്തതോടെ വലിയ പ്രതിഷേധത്തിന് കാരണമാവുകയായിരുന്നു. അക്രമങ്ങള്‍ തുടര്‍ സംഭവമായതോടെയാണ് പ്രശ്ന പരിഹാരത്തിനായുള്ള ശ്രമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഊര്‍ജ്ജിതമാക്കിയത്. പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ വിദ്യാര്‍ഥികളുടെ പ്രതിനിധികളുമായും രണ്ട് ആഫ്രിക്കന്‍ നേതാക്കളുമായും വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് കൂടിക്കാഴ്ച നടത്തി.
കോംഗോ സ്വദേശിയുടെ കൊലപാതകം വംശീയ വിവേചനമല്ലെന്നും ഡല്‍ഹി സ്വദേശികള്‍ അദ്ദേഹത്തെ രക്ഷിക്കാന്‍ ശ്രമിക്കുന്നത് ദൃശ്യങ്ങളിലുണ്ടെന്നും കൂടിക്കാഴ്ചക്ക് ശേഷം സുഷമ സ്വരാജ് പ്രതികരിച്ചു. അതിക്രമങ്ങള്‍ നിര്‍ഭാഗ്യകരവും വേദനാജനകവുമാണെന്നും സുഷമ സ്വരാജ് പറഞ്ഞു. കാര്യങ്ങള്‍ കൂടിക്കാഴ്ചയില്‍ വ്യക്തമാക്കിയതായും സുഷമ സ്വരാജ് പറഞ്ഞു.
Adjust Story Font
16