യുപി തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് അനുകൂലമാകുമെന്നാണ് സൂചന: താരിഖ് അന്‍വര്‍
യുപി തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് അനുകൂലമാകുമെന്നാണ് സൂചന: താരിഖ് അന്‍വര്‍
നിര്‍ണായകമായ തെരഞ്ഞെടുപ്പില്‍ വര്‍ഗ്ഗീയ ശക്തിക്കെതിരെ മതേതര പാര്‍ട്ടികളുടെ കൂട്ടായ്മ ഉയര്‍ന്നു വരണ
ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് അനുകൂലമാകുമെന്ന സൂചനകളാണ് നിലവിലെ സംസ്ഥാനത്തെ സാഹചര്യങ്ങളെന്ന് എന്‍സിപി ദേശീയ ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. നിര്‍ണായകമായ തെരഞ്ഞെടുപ്പില്‍ വര്‍ഗ്ഗീയ ശക്തിക്കെതിരെ മതേതര പാര്‍ട്ടികളുടെ കൂട്ടായ്മ ഉയര്‍ന്നു വരണം. മഹാരാഷ്ട്രയില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യം ഉണ്ടാക്കാന്‍ എന്‍സിപി തയാറാണെന്നും താരിഖ് അന്‍വര്‍ മീഡിയവണിനോട് പറഞ്ഞു.
മതേതരവോട്ടുകള്‍ ഒന്നിച്ചാല്‍ ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് തിരിച്ചടിയുണ്ടാകും. എന്നാല്‍ നിലവിലെ സാഹചര്യം ഇതിന് അനുകൂലമല്ല. ബഹുജന്‍സമാജ് വാദി പാര്‍ട്ടിക്കും സമാജ് വാദി പാര്‍ട്ടിക്കും മതേതര വോട്ടുകള്‍ ഭിന്നിക്കപ്പെട്ടാല്‍ ഫലം ബിജെപിക്ക് അനുകൂലമാകും. അതിന് ഇടയാക്കരുതെന്ന് താരിഖ് അന്‍വര്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധി നേതൃത്വം കൊടുക്കുന്ന മുന്നണിയേക്കാള്‍ വിശ്വാസ്യത ജെഡിയു നേതാവ് നിതീഷ് കുമാര്‍ നേതൃത്വം കൊടുക്കുന്ന കൂട്ടായ്മക്കായിരിക്കും എന്ന് നേരത്തെ എന്‍സിപി അദ്ധ്യക്ഷന്‍ ശരത് പവാര്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ നിതീഷ് കഴിവുള്ള നേതാവാണെന്നും പക്ഷെ പ്രധാനമന്ത്രി പദത്തിന് അവകാശവാദം ഉന്നയിക്കരുതെന്നും തരിഖ് അന്‍വര്‍ പറയുന്നു. മഹാരാഷ്ട്രയില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ എന്‍സിപി തയാറാണെന്നും ഇതിനുള്ള ചര്‍ച്ചകള്‍ നടക്കുമെന്നും താരിഖ് അന്‍വര്‍ പറഞ്ഞു
Adjust Story Font
16