നോട്ട് പ്രതിസന്ധി: തമിഴ്നാട്ടിലെ കര്‍ഷകര്‍ ദുരിതത്തില്‍

നോട്ട് പ്രതിസന്ധി: തമിഴ്നാട്ടിലെ കര്‍ഷകര്‍ ദുരിതത്തില്‍
ഏറെക്കാലത്തെ അധ്വാനം കൊണ്ട് നട്ടുനനച്ചെടുത്ത പച്ചക്കറികള്‍ വാങ്ങാന്‍ വ്യാപാരികള്‍ എത്താതായതോടെ കനത്ത ദുരിതത്തിലാണ് കര്‍ഷകര്‍
നോട്ട് പ്രതിസന്ധി തുടര്‍ന്നാല്‍ കൃഷി ഉപേക്ഷിക്കേണ്ടിവരുമെന്ന് തമിഴ്നാട്ടിലെ പച്ചക്കറി കര്‍ഷകര്‍. ഏറെക്കാലത്തെ അധ്വാനം കൊണ്ട് നട്ടുനനച്ചെടുത്ത പച്ചക്കറികള്‍ വാങ്ങാന്‍ വ്യാപാരികള്‍ എത്താതായതോടെ കനത്ത ദുരിതത്തിലാണ് കര്‍ഷകര്‍.
തമിഴ്നാട്ടിലെ തെക്കന്‍ ജില്ലകളില ഗൂഡല്ലൂര്‍, ചിന്നമന്നൂര്‍, രായപ്പന്‍പെട്ടി, തേവാരം, ബോഡി, കമ്പം, തേനി തുടങ്ങി 400ഓളം കാര്‍ഷിക ഗ്രാമങ്ങളില്‍ നിന്നാണ് വിവിധ സംസ്ഥാനങ്ങളിലേക്കും രാജ്യത്തിന് പുറത്തേക്കും പച്ചക്കറികള്‍ കൂടുതലായി എത്തുന്നത്. നോട്ടുകള്‍ അസാധുവായതിനെ തുടര്‍ന്ന് വ്യാപാരികള്‍ എത്താത്തതിനാല്‍ മുന്നോട്ട് പോകാന്‍ കഴിയാത്ത സ്ഥിതിയിലാണ് കര്‍ഷകര്‍. പച്ചക്കറികള്‍ വിറ്റുപോകാതെ മാര്‍ക്കറ്റുകളിലും കൃഷിയിടങ്ങളിലും കെട്ടിക്കിടന്ന് നശിക്കുന്ന സാഹചര്യം. ഇവരുടെ തോട്ടങ്ങളില്‍ പണിയെടുക്കുന്ന തൊഴിലാളികളാകട്ടെ കൂലി കിട്ടാതെ പണിയില്ലാതാകുന്ന ഗതികേടിലും.
കേരളത്തിലെ പ്രധാന വിപണികളിലെത്തുന്നവയില്‍ ഏറെയും തമിഴ്നാട്ടില്‍നിന്നുള്ള പച്ചക്കറികളാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ കൃഷി ഉപേക്ഷിക്കേണ്ടിവരുമെന്ന് കര്‍ഷകര്‍ പറഞ്ഞു.
Adjust Story Font
16

