താന്‍ ഭൂമി പരിത്യജിച്ചെന്നും 30 ലക്ഷം രൂപ പിഴ അടയ്ക്കാനാകില്ലെന്നും റാം റഹീം
താന്‍ ഭൂമി പരിത്യജിച്ചെന്നും 30 ലക്ഷം രൂപ പിഴ അടയ്ക്കാനാകില്ലെന്നും റാം റഹീം
അപ്പീല്‍ ഫയലില്‍ സ്വീകരിച്ച കോടതി പക്ഷേ രണ്ട് മാസത്തിനകം പിഴ തുക രണ്ട് മാസത്തിനകം സിബിഐ കോടതിയില്‍ കെട്ടിവയ്ക്കാന്‍ ആവശ്യപ്പെട്ടു. അപ്പീലില്‍ വാദം പൂര്‍ത്തിയാകുന്നതു വരെ ഈ തുക ഒരു ദേശീയ ബാങ്കില്‍ നിക്ഷേപിക്കും
താന്‍ ഭൂമി പരിത്യജിച്ചെന്നും സിബിഐ കോടതി വിധിച്ച 30 ലക്ഷം രൂപ പിഴ ശിക്ഷ അടയ്ക്കാനാകില്ലെന്നും ദേര സച്ച സൌധ ആചാര്യന്‍ റാം റഹീം സിങ്. പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അപ്പീലിലാണ് റാം റഹീം ഇക്കാര്യം അറിയിച്ചത്. അപ്പീല്‍ ഫയലില്‍ സ്വീകരിച്ച കോടതി പക്ഷേ രണ്ട് മാസത്തിനകം പിഴ തുക രണ്ട് മാസത്തിനകം സിബിഐ കോടതിയില്‍ കെട്ടിവയ്ക്കാന്‍ ആവശ്യപ്പെട്ടു. അപ്പീലില്‍ വാദം പൂര്‍ത്തിയാകുന്നതു വരെ ഈ തുക ഒരു ദേശീയ ബാങ്കില്‍ നിക്ഷേപിക്കും. ദേര സച്ച സൌധയുടെ എല്ലാ ആസ്തികളും മരവിപ്പിച്ചിട്ടുള്ളതിനാല്‍ പിഴ അടയ്ക്കാനാവില്ലെന്ന് റാം റഹീം അറിയിച്ചു.
Adjust Story Font
16