Quantcast

നോട്ടില്‍ പാര്‍ലമെന്‍റിന്‍റെ ഇരുസഭകളും സ്തംഭിച്ചു

MediaOne Logo

Khasida

  • Published:

    12 Dec 2017 6:53 AM GMT

നോട്ടില്‍ പാര്‍ലമെന്‍റിന്‍റെ ഇരുസഭകളും സ്തംഭിച്ചു
X

നോട്ടില്‍ പാര്‍ലമെന്‍റിന്‍റെ ഇരുസഭകളും സ്തംഭിച്ചു

ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും പ്രതിപക്ഷം നിലപാട് വ്യക്തമാക്കണമെന്നും ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങ് ലോക്സഭയില്‍ പറഞ്ഞു.

നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ പ്രതിപക്ഷ പ്രതിഷേധത്തെത്തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും തുടര്‍ച്ചയായ ഒന്പതാം ദിവസവും പൂര്‍ണമായി സ്തംഭിച്ചു. പ്രധാനമന്ത്രി സഭയിലെത്തണമെന്നും പ്രതിപക്ഷത്തെ കള്ളപ്പണക്കാരെന്ന് ആക്ഷേപിച്ചതിന് മാപ്പു പറയണമെന്നും രാജ്യസഭയില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടു. കള്ളപ്പണക്കാര്‍ക്കു വേണ്ടി നിലപാടെടുത്തതിന് പ്രതിപക്ഷമാണ് മാപ്പു പറയേണ്ടതെന്ന് പാര്‍ലമെന്ററികാര്യമന്ത്രി മുക്താര്‍ അബ്ബാസ് നഖ് വി പറഞ്ഞു. നോട്ട് വിഷയത്തില്‍ സഭയില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പ്രതിപക്ഷം നിലപാട് വ്യക്തമാക്കണമെന്നും ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങ് ലോക്സഭയില്‍ പറഞ്ഞു.


ഇരു സഭകളും അന്തരിച്ച ക്യൂബന്‍ കമ്യൂണിസ്റ്റ് നേതാവ് ഫിദല്‍ കാസ്ട്രോയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചതിന് ശേഷമാണ് പ്രതിപക്ഷം പ്രതിപക്ഷം പ്രതിഷേധവുമായി രംഹത്തെത്തിയത്. പ്രധാനമന്ത്രി സഭയിലെത്തിയാലേ നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ ചര്‍ച്ച പുനരാരംഭിക്കാന്‍ അനുവദിക്കൂ എന്നും പ്രതിപക്ഷത്തെ അപമാനിച്ചതിന് പ്രധാനമന്ത്രി മാപ്പു പറയണമെന്നും സീതാറാം യെച്ചൂരിയും ഗുലാം നബി ആസാദും സഭയില്‍ പറഞ്ഞു. ഭരണപക്ഷവും ചെയറും ഈ ആവശ്യം അംഗീകരിക്കാത്തതിനെത്തുടര്‍ന്ന് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി സഭ സ്തംഭിപ്പിച്ചു. വീണ്ടും നടപടികള്‍ ആരംഭിച്ചപ്പോള്‍ പ്രധാനമന്ത്രി മാപ്പു പറയണമെന്ന ആവശ്യം ഭരണപക്ഷം തള്ളി. കള്ളപ്പണക്കാര്‍ക്കു വേണ്ടി നിലപാടെടുത്തതിന് പ്രതിപക്ഷമാണ് മാപ്പു പറയേണ്ടതെന്ന് പാര്‍ലമെന്ററികാര്യമന്ത്രി മുക്താര്‍ അബ്ബാസ് നഖ് വി പറഞ്ഞു. ജനങ്ങളുടെ സ്വന്തം പണം അസാധുവാക്കാനും അതിന് പരിധി നിശ്ചയ്ക്കാനും പ്രധാനമന്ത്രിക്കോ ധനകാര്യ മന്ത്രിക്കോ ഭരണഘടന അനുവാദം നല്‍കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ പറഞ്ഞു.

വലിയ പ്രഖ്യാപനങ്ങള്‍ നടത്തിയാല്‍ സമ്മേളനത്തിന്റെ ആദ്യ ദിനത്തില്‍ തന്നെ പ്രധാനമന്ത്രി സഭയില്‍ പ്രസ്താവന നടത്തുന്നതാണ് ചട്ടമെന്നും അത് ലംഘിക്കപ്പെട്ടുവെന്നും ഗുലാം നബി ആസാദ് ചൂണ്ടിക്കാട്ടി. നോട്ട് വിഷയത്തില്‍ അടിയന്തര പ്രമേയം അനുവദിക്കണമെന്നും പ്രധാനമന്ത്രി മറുപടി പറയണമെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടു. പ്രതിപക്ഷ ആവശ്യം തള്ളിയ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങ് വിഷയം സഭയില്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും വേണ്ടിവന്നാല്‍ പ്രധാന മന്ത്രി ഇടപെടുമെന്നും പ്രതിപക്ഷമാണ് നിലപാട് വ്യക്തമാക്കേണ്ടതെന്നും പറഞ്ഞു.

നോട്ട് പിന്‍വലിക്കലിനെത്തുടര്‍ന്നുള്ള പ്രതിസന്ധി പരിഹരിക്കാന്‍ സംസ്ഥാന മുഖ്യമന്ത്രിമാരെ ഉള്‍പ്പെടുത്തി പ്രത്യേക സമിതി രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായേക്കുമെന്ന് സൂചനയുണ്ട്

TAGS :

Next Story