സൌദിയിലെ ഇന്ത്യന്‍ തൊഴിലാളികളോടുള്ള വാഗ്ദാനം പാലിക്കാതെ കേന്ദ്രസര്‍ക്കാര്‍
സൌദിയിലെ ഇന്ത്യന്‍ തൊഴിലാളികളോടുള്ള വാഗ്ദാനം പാലിക്കാതെ കേന്ദ്രസര്‍ക്കാര്‍
നാട്ടില്‍ തിരിച്ചെത്തിയ ശേഷം സംസ്ഥാന സര്‍ക്കാരുകളുടെ തൊഴില്‍ പദ്ധതികള്‍ ഉപയോഗപ്പെടുത്താമെന്നാണ് സൌദിയിലുള്ള വിദേശകാര്യ സഹമന്ത്രി വികെ സിംഗ് തൊഴിലാളികളോട് പറഞ്ഞത്
സൌദിയില്‍ ദുരിതമനുഭവിക്കുന്ന ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനുള്ള നടപടികളൊന്നും കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ചിട്ടില്ല. നാട്ടില്‍ തിരിച്ചെത്തിയ ശേഷം സംസ്ഥാന സര്‍ക്കാരുകളുടെ തൊഴില്‍ പദ്ധതികള്‍ ഉപയോഗപ്പെടുത്താമെന്നാണ് സൌദിയിലുള്ള വിദേശകാര്യ സഹമന്ത്രി വികെ സിംഗ് തൊഴിലാളികളോട് പറഞ്ഞത്.
ഇന്നലെ വൈകീട്ട് സൌദി ഓജറിന്റെ ഹൈവേ ക്യാമ്പിലെത്തിയ വി.കെ സിംഗിനോട് കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക സഹായം അനുവദിക്കുമോ എന്ന് തൊഴിലാളികള്‍ ചോദിച്ചിരുന്നു. പാകിസ്താന്‍, നേപ്പാള്‍, ഫിലിപ്പൈന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ തങ്ങളുടെ തൊഴിലാളികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സാമ്പത്തിക സഹായം നല്‍കിയത് ചൂണ്ടിക്കാണിച്ചായിരുന്നു തൊഴിലാളികളുടെ ചോദ്യം. മുപ്പത് ലക്ഷ്യം ഇന്ത്യക്കാര്‍ സൌദിയിലുള്ളതിനാല്‍ ഇത് പ്രായോഗികമല്ല എന്ന രീതിയിലാണ് അദ്ദേഹം മറുപടി നല്‍കിയത്. തൊഴിലാളികളെ സൌജന്യമായി സര്‍ക്കാര്‍ നാട്ടിലെത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് സൌദി സര്‍ക്കാരാണ് ടിക്കറ്റ് നല്‍കുന്നത്. തൊഴിലാളികളുടെ രേഖകള്‍ സൌജന്യമായാണ് സൌദി ശരിയാക്കി നല്‍കുന്നത്. ക്യാമ്പുകളില്‍ സൌജന്യ ഭക്ഷണ വിതരണം നടത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ചെറിയ രീതിയിലെങ്കിലും സാമ്പത്തിക സഹായം നല്‍കണമെന്നാണ് ആവശ്യം. എന്നാല്‍ നാട്ടില്‍ മടങ്ങിയെത്തിയ ശേഷം ലോണ്‍ ലഭിക്കുമെന്നാണ് മന്ത്രിയുടെ വാദം. ഡല്‍ഹിയിലും മുംബൈയിലും എത്തുന്ന തൊഴിലാളികള്‍ അവരവരുടെ നാടുകളിലേക്കുള്ള യാത്രക്ക് റെസിഡന്‍സ് കമ്മീഷണര്‍മാരുമായി ബന്ധപ്പെട്ടാല്‍ മതിയെന്നും വികെ സിംഗ് പറഞ്ഞു.
Adjust Story Font
16