Quantcast

നീതി ലഭിച്ചെന്ന് ബില്‍ക്കീസ് ബാനു

MediaOne Logo

Subin

  • Published:

    7 Jan 2018 7:58 AM GMT

നീതി ലഭിച്ചെന്ന് ബില്‍ക്കീസ് ബാനു
X

നീതി ലഭിച്ചെന്ന് ബില്‍ക്കീസ് ബാനു

നിയപോരാട്ടം താല്‍കാലികമായി അവസാനിപ്പിച്ചെങ്കിലും പ്രതികള്‍ ശിക്ഷാ ഇളവ് തേടി സുപ്രീംകോടതിയെ സമീപിച്ചാല്‍ ബില്‍കീസും നിയമ പോരാട്ടം തുടരാന്‍ തന്നെയാണ് ബില്‍ക്കീസിന്റെ തീരുമാനം.

15 വര്‍ഷത്തെ നിയമ യുദ്ധത്തിന്റെ തിക്താനുഭവം പങ്കുവച്ച് ഗുജറാത്ത് വംശഹത്യക്കിടെ കൂട്ട ബലാത്സംഗത്തിരയായ ബില്‍ക്കിസ് ബാനുവും കുടുംബവും ഡല്‍ഹിയില്‍. വിചാരണ കോടതി വെറുതെ വിട്ട പൊലീസുകാര്‍ അടക്കമുള്ള പ്രതികളെ ഹൈക്കോടതി ശിക്ഷിച്ചതില്‍ സന്തോഷമുണ്ടെന്ന് ബില്‍ക്കീസ് പറഞ്ഞു. പ്രതികള്‍ ശിക്ഷ ഇളവ് തേടി സുപ്രീം കോടതിയെ സമീപിച്ചാല്‍ താനും സുപ്രീം കോടതിയില്‍ പോകുമെന്നും ബില്‍ക്കീസ് പറഞ്ഞു.

ഗര്‍ഭിണിയായിരുന്ന ബില്‍ക്കീസ് ബാനു ഗുജറാത്ത് വംശഹത്യക്കിടെ 2002 മര്‍ച്ച് മൂന്നിനാണ് കൂട്ട ബലാസംഗത്തിനിരയായിരുന്നുത്. ഒപ്പം കുടുംബത്തിലെ 14 പേരുടെ കൊലപാതകത്തിനും ബില്‍ക്കീസ് അന്ന് സാക്ഷിയായി. കേസില്‍ കഴിഞ്ഞ ദിവസം ബോംബെ ഹൈക്കോടതി 12 പ്രതികള്‍ക്ക് ജീവ പര്യന്തം അടക്കമുള്ള ശിക്ഷ വിധിച്ചു. വിചാരണ കോടതി വിട്ടയച്ച പോലീസുദ്യോഗസ്ഥരടക്കമുള്ളവരെയും കോടതി ശിക്ഷിച്ചു. പ്രതികള്‍ക്ക് വധശിക്ഷ കിട്ടിയില്ലെങ്കിലും ബില്‍ക്കീസ് സന്തോഷ വതിയാണ്. പകരം വീട്ടലല്ല, നീതി ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്ന് ബില്‍ക്കീസ്.

ബൈറ്റ് 'എനിക്ക് നീതിയാണ് വേണ്ടത്, പകരം വീട്ടലല്ല, പുതിയൊരു ജീവിതം ഇനി മുന്നോട്ട് കൊണ്ടുപോകണം, മക്കളെ പഠിപ്പിച്ച് വലുതാക്കണം' 15 വര്‍ഷ നീണ്ട നിയമ പോരാട്ട കാലത്ത് സഹിച്ച ഭീഷണികളും വേദനകളും ഓര്‍ത്തെടുത്തപ്പോള്‍ ബില്‍ക്കീസിന്റെ ഭര്‍ത്താവ് യാക്കൂബിന്റെ തൊണ്ടയിടറി. നിയപോരാട്ടം താല്‍കാലികമായി അവസാനിപ്പിച്ചെങ്കിലും പ്രതികള്‍ ശിക്ഷാ ഇളവ് തേടി സുപ്രീംകോടതിയെ സമീപിച്ചാല്‍ ബില്‍കീസും നിയമ പോരാട്ടം തുടരാന്‍ തന്നെയാണ് ബില്‍ക്കീസിന്റെ തീരുമാനം.

TAGS :

Next Story