Quantcast

കനയ്യ കുമാര്‍ ജയില്‍ മോചിതനായി

MediaOne Logo

admin

  • Published:

    14 Jan 2018 11:24 PM GMT

കനയ്യ കുമാര്‍ ജയില്‍ മോചിതനായി
X

കനയ്യ കുമാര്‍ ജയില്‍ മോചിതനായി

ആറ് മാസത്തേക്ക് ഇടക്കാല ജാമ്യമാണ് കോടതി കനയ്യ കുമാറിന് അനുവദിച്ചത്

രാജ്യദ്രോഹകുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ജെഎന്‍യു സ്റ്റു‍ഡന്‍സ് യൂണിയന്‍ പ്രസിഡന്‍റ് കനയ്യ കുമാര്‍ ജയില്‍മോചിതനായി. സുരക്ഷ കണക്കിലെടുത്ത് രഹസ്യമായാണ് കനയ്യയെ ജയിലിന് പുറത്തേത്തിച്ചത്. പിന്നീട് കനയ്യയുടെ ആവശ്യപ്രകാരം ജെഎന്‍യുവിലെത്തിച്ചു.

ഫെബ്രുവരി 9ന് ജെഎന്‍യുവില്‍ അഫ്സല്‍ ഗുരുവിന്റെ വധശിക്ഷയെ എതിര്‍ത്ത് നടത്തിയ പരിപാടിക്ക് നേതൃത്വം നല്‍കിയെന്നും ദേശദ്രോഹമുദ്രാവാക്യം വിളിച്ചുവെന്നും ആരോപിച്ചായിരുന്നു കഴിഞ്ഞ മാസം 12ാം തീയതി രാജ്യദ്രോഹക്കുറ്റം ചുമത്തി കനയ്യയെ അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇന്നലെ ഡല്‍ഹി ഹൈക്കോടതി കനയ്യക്ക് ഇടക്കാല ജാമ്യം അനുവദിച്ചു. 23 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ജാമ്യം ലഭിച്ചത്.

കനയ്യ മോചിതനാകുന്നതിനാല്‍ തീഹാര്‍ ജയിലിന് പരിസരത്ത് കനത്ത സുരക്ഷ ഒരുക്കിയിരുന്നു. റിലീസിങ് ഉത്തരവുമായി കനയ്യയുടെ അഭിഭാഷകര്‍ 4 മണിക്ക് ശേഷമാണ് ജയിലിലെത്തിയത്. പിന്നീട് രഹസ്യവഴിയിലൂടെയാണ് പൊലീസ് കനയ്യയെ പുറത്തേക്കെത്തിച്ചത്. ശേഷം കനയ്യ ആവശ്യപ്പെ‌ട്ടത് പ്രകാരം ജെഎന്‍യുവിന്റെ ക്യാമ്പസില്‍ എത്തിച്ചു. ക്യാമ്പസില്‍ കനയ്യക്ക് സ്റ്റു‍ഡന്‍സ് യൂണിയന്‍റെ നേതൃത്വത്തില്‍ സ്വീകരണം ഒരുക്കിയിട്ടുണ്ട്.

ആറ് മാസത്തേക്ക് ഇടക്കാല ജാമ്യമാണ് കോടതി കനയ്യ കുമാറിന് അനുവദിച്ചത്. ജാമ്യതുകയായി 10000 രൂപ കെട്ടിവെക്കണമെന്നും സര്‍വകലാശാല അധ്യാപന്‍ ജാമ്യം നില്‍ക്കണമെന്നുമായിരുന്നു ജാമ്യവ്യവസ്ഥ.

TAGS :

Next Story