കുല്‍ഭൂഷണ്‍ വിഷയത്തില്‍ സുഷമ സ്വരാജ് പാര്‍ലമെന്റില്‍ വിശദീകരണം നല്‍കി
കുല്‍ഭൂഷണ്‍ വിഷയത്തില്‍ സുഷമ സ്വരാജ് പാര്‍ലമെന്റില്‍ വിശദീകരണം നല്‍കി
പാക് തടവില്‍ കഴിയുന്ന മുന്‍ നാവിക ഉദ്യോഗസ്ഥന്‍ കുല്‍ ഭുഷണ്‍ ജാദവിനെ കാണാന്‍ ചെന്ന മാതാവിനെയും ഭാര്യയെയും പാക് സര്‍ക്കാര്‍ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചതോടെയാണ് വിദേശകാര്യമന്ത്രി പ്രസ്താവന നടത്തിയത്.
കുല്‍ഭൂഷണ്‍ ജാദവ് വിഷയത്തില്‍ പാകിസ്ഥാനെ കടന്നാക്രമിച്ച് ഇന്ത്യ. കുല്‍ഭൂഷണുമായി കൂടിക്കാഴ്ചക്ക് എത്തിയ അമ്മയെയും ഭാര്യയെയും പാക് സര്‍ക്കാര്‍ അപമാനിച്ചു. കൂടിക്കാഴ്ച പ്രചാരണ വിഷയമാക്കിയെന്നും ഇക്കാര്യത്തില്‍ പാക്കിസ്ഥാനെ പ്രതിഷേധമറിയിച്ചെന്നും വിദേശകാര്യമന്ത്രി സുക്ഷമാ സ്വരാജ് പാര്‍ലമെന്റില്‍ പറഞ്ഞു. പാക്കിസ്ഥാനതിരെ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.
പാക് തടവില്‍ കഴിയുന്ന മുന്‍ നാവിക ഉദ്യോഗസ്ഥന്‍ കുല്‍ ഭുഷണ്‍ ജാദവിനെ കാണാന്‍ ചെന്ന മാതാവിനെയും ഭാര്യയെയും പാക് സര്‍ക്കാര്‍ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചതോടെയാണ് വിദേശകാര്യമന്ത്രി പ്രസ്താവന നടത്തിയത്. കുല്‍ഭൂഷന്റെ അമ്മയുടെയും ഭാര്യയുടെയും താലി, പൊട്ട്, ചെരുപ്പ് തുടങ്ങിയവ അഴിപ്പിച്ചു, ദേഹ പരിശോധന നടത്തി, മാതൃഭാഷയായ മറാഠിയില്‍ സംസാരിക്കാന്‍ അമ്മയെ അനുവിദിച്ചല്ല. ധാരണകള്‍ തെറ്റിച്ച് കടുത്ത മനുഷ്യാവകാശ ലംഘനമാണ് പാക് സര്‍ക്കാര്‍ നടത്തിയതെന്നും സുഷമ പറഞ്ഞു.
അന്താരാഷ്ട്രകോടതിയില്‍ നിന്നാണ് ഇന്ത്യ ശാശ്വത പരിഹാരം പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമാക്കിയ സുഷമ കുല്‍ഭൂഷണ്‍ വിഷയത്തെ പാക്കിസ്ഥാന്‍ സ്വന്തം നേട്ടങ്ങള്‍ക്കായി പ്രചാരണായുധമാക്കുകയാണെന്നും കുറ്റപ്പെടുത്തി. രാജ്യസഭയിലെ പ്രസ്താവനക്ക് ശേഷം ലോക സഭയില്‍ മന്ത്രി പ്രസ്താവന നടത്തി.
Adjust Story Font
16