ജയലളിതയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച വാര്‍ത്ത കണ്ട ആരാധകന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
ജയലളിതയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച വാര്‍ത്ത കണ്ട ആരാധകന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
വാര്‍ത്ത കേട്ട് അസ്വസ്ഥനായ നീലകണ്ടന് പെട്ടെന്ന് നെഞ്ച് വേദന അനുഭവപ്പെടുകയും മരിക്കുകയുമായിരുന്നു. അസ്വസ്ഥത അനുഭവപ്പെടുന്നതായി നീലകണ്ടന്‍ സൂചിപ്പിച്ചയുടന്‍ തന്നെ വീട്ടുകാര്‍ ആംബുലന്‍സ് ....
തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച വാര്‍ത്ത ടെലിവിഷനില്‍ കണ്ടുകൊണ്ടിരുന്ന ആരാധകന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു, ഗൂഡല്ലൂര്‍ ജില്ലയിലെ ഗാന്ധിനഗര്‍ സ്വദേശിയായ നീലകണ്ടനാണ് മരിച്ചത്. വാര്‍ത്ത കേട്ട് അസ്വസ്ഥനായ നീലകണ്ടന് പെട്ടെന്ന് നെഞ്ച് വേദന അനുഭവപ്പെടുകയും മരിക്കുകയുമായിരുന്നു. അസ്വസ്ഥത അനുഭവപ്പെടുന്നതായി നീലകണ്ടന്‍ സൂചിപ്പിച്ചയുടന്‍ തന്നെ വീട്ടുകാര്‍ ആംബുലന്‍സ് വരുത്തിയിരുന്നെങ്കിലും ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിക്കുകയായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം, ജയയുടെ ആരോഗ്യസ്ഥിതി അതീവഗുരുതമായി തുടരുന്നതായി വാര്‍ത്ത വന്നതോടെ ആശങ്കാജനകമായ സ്ഥിതിയാണ് തമിഴ്നാട്ടിലുടനീളം നിലവിലുള്ളത്.
Adjust Story Font
16