ഭാരത് മാതാ കീ ജയ് വിളിക്കാന്‍ ആരെയും നിര്‍ബന്ധിക്കരുത്: ആര്‍എസ്എസ്
ഭാരത് മാതാ കീ ജയ് വിളിക്കാന്‍ ആരെയും നിര്‍ബന്ധിക്കരുത്: ആര്‍എസ്എസ്
ദേശസ്‍നേഹം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി ഭാരത് മാതാ കീ ജയ് എന്ന് വിളിപ്പിക്കാന്‍ ജനങ്ങളെ നിര്‍ബന്ധിക്കരുതെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്.
ദേശസ്‍നേഹം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി ഭാരത് മാതാ കീ ജയ് എന്ന് വിളിപ്പിക്കാന്‍ ജനങ്ങളെ നിര്‍ബന്ധിക്കരുതെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ഭാരത് മാതാ കീ ജയ് എന്ന് നിര്‍ബന്ധിപ്പിച്ച് വിളിപ്പിക്കുന്നതില്‍ നിന്നു ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വിട്ടുനില്‍ക്കണം എന്നാണ് മോഹന്‍ ഭാഗവതിന്റെ നിര്‍ദേശം. ഭാരത് മാതാ മുദ്രാവാക്യം ജനങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരം വിളിക്കേണ്ടതാണ്. ഇത് നിര്‍ബന്ധിപ്പിച്ച് വിളിപ്പിക്കുന്നതിലേക്ക് പ്രവര്‍ത്തകര്‍ നീങ്ങരുത്. ലക്നൗവില്‍ ആര്‍എസ്എസ് സ്മൃതി ഭവന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരെയും ഒപ്പം കൂട്ടുക എന്നതാണ് ആര്‍എസ്എസ് നയം. ദേശീയതയുടെ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നത് പരപ്രേരണ കൂടാതെയായിരിക്കണമെന്നും നിര്‍ബന്ധം മൂലമാകരുതെന്നും ഭഗവത് പറഞ്ഞു. ലോകത്തെ മുഴുവന്‍ ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം വിളിപ്പിക്കുകയാണ് ആര്‍എസ്എസിന്റെ ലക്ഷ്യമെന്ന കഴിഞ്ഞ ദിവസത്തെ പ്രസ്താവനക്ക് വിരുദ്ധമാണ് മോഹന്‍ ഭാഗവതിന്റെ പുതിയ നിര്‍ദേശം.
Adjust Story Font
16