Quantcast

2 ജി അഴിമതിയുടെ നാള്‍വഴികളിലൂടെ

MediaOne Logo

Sithara

  • Published:

    21 April 2018 3:57 PM GMT

2 ജി അഴിമതിയുടെ നാള്‍വഴികളിലൂടെ
X

2 ജി അഴിമതിയുടെ നാള്‍വഴികളിലൂടെ

2 ജി സ്പെക്ട്രം ലേലം ചെയ്തതില്‍ 1.76 ലക്ഷം കോടിയുടെ അഴിതി നടന്നതായാണ് ആരോപണം

2 ജി സ്പെക്ട്രം ലേലം ചെയ്തതില്‍ 1.76 ലക്ഷം കോടിയുടെ അഴിതി നടന്നതായാണ് ആരോപണം. പാര്‍ലമെന്‍റിനകത്തും പുറത്തും ഏറെ ബഹളമുണ്ടാക്കിയ അഴിമതി ആരോപണം മന്‍മോഹന്‍ സിംഗ് സര്‍ക്കാറിനെ തെല്ലൊന്നുമല്ല ബുദ്ധിമുട്ടിച്ചത്. കേസിന്‍റെ നാള്‍വഴികളിലേക്ക്.

22 ടെലികോം സോണുകളിലേക്കായി ലൈസന്‍സുകള്‍ നല്‍കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചത് 2007ല്‍. 2001ലെ നിരക്കിലായിരുന്നു 2008ലെ ലേലം. അപേക്ഷിക്കാനുള്ള അവസാന തിയ്യതി ഒക്ടോബര്‍ 1 ആയി നിശ്ചയിച്ചെങ്കിലും പിന്നീട് സെപ്തംബര്‍ 25 ആക്കി. അതോടെ 46 കമ്പനികളില്‍ നിന്നായി ലഭിച്ച 343 അപേക്ഷകള്‍ തള്ളിപ്പോയി. യോഗ്യരായവര്‍ക്കും എന്‍ട്രി ഫീ അടക്കാന്‍ പോലും സമയം ലഭിച്ചില്ല.

എന്നാല്‍ 13 കമ്പനികള്‍ എന്‍ട്രിഫീ ഡിഡി ആയി മുന്‍കൂട്ടി എടുത്തുവെച്ചിരുന്നുവെന്നത് അഴിമതിയിലേക്ക് വിരല്‍ചൂണ്ടി. 122 ലൈസന്‍സിലെ 88 എണ്ണവും മാര്‍ഗരേഖകളും പാലിച്ചായിരുന്നില്ല നല്‍കിയത്. പരാതികള്‍ ലഭിച്ചതോടെ കേന്ദ്ര വിജിലന്‍സ് കമ്മീഷന് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. ലേലത്തിലൂടെ പൊതുഖജനാവിന് 1.76 ലക്ഷം കോടിയുടെ നഷ്ടമുണ്ടായതായി സിഎജി കണ്ടെത്തി. സിബിഐക്ക് പുറമെ എന്‍ഫോഴ്സ് മെന്‍റ് ഡയറക്ടറേറ്റും കേസെടുത്തു. അതിനിടെ അന്വേഷണം വൈകുന്നതില്‍ സിബിഐയെ സുപ്രീംകോടതി വിമര്‍ശിച്ചു.

2010 നവംബര്‍ 14ന് എ രാജ ടെലികോം മന്ത്രി സ്ഥാനം രാജിവെച്ചു. 2011 ഫെബ്രുവരിയില്‍ എ രാജയും ടെലികോം സെക്രട്ടറി സിദ്ധാര്‍ത്ഥ ബറുഹയും അറസ്റ്റില്‍. 2011 ഏപ്രില്‍ 2ന് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. മെയ് 25ന് ഡിഎംകെ എംപി കനിമൊഴിയും അറസ്റ്റില്‍.
നവംബറില്‍ സിബിഐ പ്രത്യേക കോടതിയില്‍ കേസുകളുടെ വിചാരണ ആരംഭിച്ചു. ആറ് മാസത്തെ ജയില്‍ വാസത്തിനുശേഷം കനിമൊഴിക്ക് ജാമ്യം ലഭിച്ചു.

2012 ഫെബ്രുവരി 2ന് 122 ലൈസന്‍സുകളും സുപ്രീംകോടതി റദ്ദാക്കി. 15 മാസത്തെ ജയില്‍ വാസത്തിന് ശേഷം രാജയും ജാമ്യത്തിലിറങ്ങി. സംയുക്ത പാര്‍ലമെന്‍ററി കമ്മിറ്റി അന്വേഷണം വേണമെന്ന ആവശ്യം ആദ്യം നിഷേധിച്ച സര്‍ക്കാര്‍ ഒടുവില്‍ വഴങ്ങി. ആറര വര്‍ഷം നീണ്ടുനിന്ന വിചാരണയ്ക്കൊടുവില്‍ പ്രത്യേക കോടതി ഇന്ന് വിധി പ്രസ്താവിക്കും.

TAGS :

Next Story