ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു
ഓഗസ്റ്റ് 5ന് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പും വോട്ടെണ്ണലും നടക്കും.
ഉപരാഷ്ട്രപതി തിരഞ്ഞടുപ്പ് ആഗസ്റ്റ് അഞ്ചിന് നടക്കും. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാനതിയ്യതി അടുത്തമാസം 18 ആണ്. രാഷ്ട്രപതി സ്ഥാനത്തേക്കെന്നപോലെ ഉപരാഷ്ട്രപതി സ്ഥാനത്തേക്കും മത്സരമുണ്ടാകാനാണ് സാധ്യത.
രാജ്യത്തിന്റെ പതിനഞ്ചാമത് ഉപരാഷ്ട്രപതിക്കായുള്ള തിരഞ്ഞെടുപ്പിനുള്ള തിയ്യതികള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് പ്രഖ്യാപിച്ചത്. ജൂലെ നാലിന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. അന്നുമുതല്‍ 18 ആം തിയ്യതി വരെ നാമനിര്‍ദേശപത്രികകള്‍ സമര്‍പ്പിക്കാം. ആഗസ്റ്റ് 11 നാണ് നിലവിലെ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ കാലാവധി പൂര്‍ത്തിയാകുന്നത്.
രാജ്യസഭ സെക്രട്ടറി ജനറലല്‍ ആണ് തിരഞ്ഞെടുപ്പിനുള്ള റിട്ടേണിങ് ഓഫീസര്‍. രാഷ്ട്രപതി സ്ഥാനാര്‍ത്ഥി വിഷയത്തില്‍ സമവായത്തിലെത്താന്‍ ഭരണപ്രതിപക്ഷപാര്‍ട്ടികള്‍ക്ക് സാധിച്ചിട്ടില്ലെന്നതിനാല്‍ തന്നെ ഉപരാഷ്ട്രപതി സ്ഥാനത്തേക്കും മത്സരം ഉണ്ടാകാനാണ് സാധ്യത. സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്ക് രാഷ്ട്രീയകക്ഷികള്‍ അടുത്തദിവസങ്ങളില്‍ തന്നെ തുടക്കമിട്ടേക്കും.
Adjust Story Font
16