കാണ്‍പൂര്‍ ട്രെയിന്‍ അപകടം: മരണം 142 ആയി
കാണ്‍പൂര്‍ ട്രെയിന്‍ അപകടം: മരണം 142 ആയി
അപകടത്തിലേക്ക് നയിച്ച കാരണങ്ങള്‍ അന്വേഷിക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും റെയില്‍ മന്ത്രി സുരേഷ് പ്രഭു പാര്‍ലമെന്‍റില്‍ പറഞ്ഞു
കാണ്‍പൂരില്‍ തീവണ്ടി പാളം തെറ്റിയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 142 ആയി. അപകടത്തില്‍ ഛിന്നഭിന്നമായ ബോഗികളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും മൃതദേഹങ്ങളുണ്ടെന്നാണ് കരുതപ്പെടുന്നത്. ഇതിനായുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. ഇന്നലെ പുലര്‍ച്ചെയാണ്, ഇന്‍ഡോര്‍-പട്ന എക്സപ്രസ് കാണ്‍പൂരിന് അറുപത് കിലോമീറ്റര്‍ അകലെ അപകടത്തില്‍ പെട്ടത്. അപകടത്തെക്കുറിച്ച് റെയില്‍ മന്ത്രി സുരേഷ് പ്രഭു പാര്‍ലമെന്‍റില്‍ പ്രസ്താവന നടത്തി.
കാണ്‍പൂരിന് അറുപത് കിലോ മീറ്റര്‍ അകലെയുള്ള പുക്റായനില്‍ ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിക്കാണ് ഇന്‍ഡോറില്‍ നിന്ന് പട്ന വരെ പോകുന്ന എക്സ്പ്രസ് തീവണ്ടി അപകടത്തില്‍ പെട്ടത്. പാളം തെറ്റി ട്രെയിനിന്‍റെ 4 ബോഗികള്‍ പുറത്തേക്ക് മറിഞ്ഞു. ഇതില്‍ പരസ്പരം കുത്തിക്കയറിയ രണ്ട് ബോഗികളിലാണ് ഏറ്റവും കടുത്ത നാശ നഷ്ടങ്ങള്‍ ഉണ്ടായത്. ഈ ബോഗകളെ അടര്‍ത്തി മാറ്റാനുള്ള ശ്രമങ്ങള്‍ ഇനിയും വിജയം കണ്ടിട്ടില്ല. ഇതിനിടയില്‍ ഇനിയും ആളുകള്‍ കുടങ്ങിക്കിടക്കുന്നുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. അതിനാല്‍ മരണം സംഖ്യ കൂടാനാണ് സാധ്യത. പരിക്കേറ്റവരുടെ എണ്ണം ഇരുനൂറിന് മുകളിലാണ്.
അപകടം സംബന്ധിച്ച് റെയില്‍വേ മന്ത്രാലയം പ്രഖ്യാപിച്ച അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റെയില്‍ പാളത്തിലെ വിള്ളലാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അപകട സമയത്ത് മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗതയിലാണ് ട്രെയിന്‍ സംസാരിച്ചിരുന്നത്. പാളത്തിലെ വിള്ളലുണ്ടെന്ന് ബോധ്യപ്പെട്ട ഉടനെ ഡ്രൈവര്‍ എമര്‍ജന്‍സി ബ്രെയ്ക്കിട്ട് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. അപകടത്തിലേക്ക് നയിച്ച കാരണങ്ങള്‍ അന്വേഷിക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും റെയില്‍ മന്ത്രി സുരേഷ് പ്രഭു പാര്‍ലമെന്‍റില്‍ പറഞ്ഞു
2010ല്‍ ബംഗാളിലെ വെസ്റ്റ് മിഡ്നാപ്പൂരിലെ അപകടത്തിന് ശേഷം സംഭവിക്കുന്ന ഏറ്റവും വലിയ ട്രെയിനപകടമാണ് കാണ്‍പൂരിലേത്. വെസ്റ്റ് മിഡ്നാപ്പൂരില്‍ 148 പേരായിരുന്നു മരിച്ചത്.
Adjust Story Font
16