സമാജ് വാദി പാര്‍ട്ടിയിലെ കലഹം രൂക്ഷമാകുന്നു
സമാജ് വാദി പാര്‍ട്ടിയിലെ കലഹം രൂക്ഷമാകുന്നു
തര്‍ക്കങ്ങളില്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിന് മേല്‍ക്കൈ ലഭിക്കുന്നതായി സൂചന
സമാജ് വാദി പാര്‍ട്ടിയിലെ പുതിയ തര്‍ക്കങ്ങളില്‍ യുപി മുഖ്യമന്ത്രി അഖിലേഷ് യാദവിന് മേല്‍ക്കൈ ലഭിക്കുന്നതായി സൂചന. പുതിയ വിവാദങ്ങള്‍ അഖിലേഷിനെ കുടുതല്‍ ശക്തനാക്കിയെന്നും, ഇതിന് മുന്നില്‍ പിതാവും എസ്പിയുടെ പരമോന്നത നേതാവായ മുലായം സിംഗ് യാദവ് പോലും നിസ്സഹായനാണെന്നുമാണ് വിലയിരുത്തല്‍. മന്ത്രിസഭയിലേക്ക് തിരിച്ചെടുക്കാനുള്ള സാധ്യത വിരളമായതോടെ ശിവപാല്‍ യാദവ് സര്‍ക്കാര്‍ വസതി ഒഴിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.
സമാജുവാദി പാര്‍ട്ടിയിലും മുലായം കുടുംബത്തിലും അരങ്ങേറിയ തര്‍ക്കങ്ങള്‍ അവസാനിച്ചുവെന്ന് കഴിഞ്ഞ ദിവസം വാര്‍ത്ത സമ്മേളനം നടത്തി മുലായം സിംഗ് യാദവ് പ്രഖ്യാപിച്ചിരുന്നു. മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയ ശിവപാല്‍ സിംഗ് യാദവടക്കമുള്ള നാല് പേരെതിരിച്ചെടുക്കാന്‍ മുലായം അഖിലേഷിന് നിര്‍ദേശവും നല്‍കിയിരുന്നു. ഇത് നടപ്പിലാക്കാന്‍ ഇതുവരെ അഖിലേഷ് തയ്യാറായിട്ടില്ല എന്നത്, ഒത്തുതീര്‍പ്പിനില്ലെന്ന സന്ദേശമാണ് നല്‍കുന്നത്. അതിനിടെ ശിവപാല്‍ ല്ഖനൌവിലെ സര്‍ക്കാര്‍ വസതിയില്‍ നിന്നും താമസം മാറ്റിയതായി റിപ്പോര്‍ട്ടുകളുണ്ട്. പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് പുറത്താക്കിയ പവന്‍ പാണ്ടെയേ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ശിവപാല്‍ യാദവിന്‍റെ ആവശ്യവും അഖിലേഷ് അംഗീകരിച്ചിട്ടില്ല. പാര്‍ട്ടിയിലെ ഭൂരിഭാഗം എംഎല്‍എമാരും, യുവജന നേതാക്കളും വലിയൊരു വിഭാഗം അണികളും അഖിലേഷിന് കീഴില്‍ അണിനിരക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മുലയാം സിംഗ് യാദവിനോട് അടുപ്പമുണ്ടായിരുന്ന ബേനിപ്രസാദ് വര്‍മ, നരേഷ് അഗര്‍വാള്‍, കിരണ്‍മോയ് നന്ദ എന്നിവര്‍ അഖിലേഷ് ക്യാമ്പിലേക്ക് മാറിയതായുള്ള റിപ്പോര്‍ട്ടുകളും ഇന്നലെ പുറത്ത് വന്നിരുന്നു. ചുരുക്കത്തില്‍ മുലായം സിംഗ് യാദവും, സഹോദരന്‍ ശിവപാല്‍ യാദവും ഇവരോട് അടുപ്പമുള്ള ഏതാനും നേതാക്കളും പാര്‍ട്ടിയില്‍ ഒറ്റപ്പെടുകയും അഖിലേഷ് ഭൂരിഭാഗം നേതാക്കളുടെയും അണികളുടെയും പിന്തുണയോടെ ശക്തനാവുകയും ചെയ്തു എന്നാണ് പ്രതിസന്ധിയുടെ ബാക്കി പത്രം. ഇതിനെ എങ്ങനെ മുലായം-ശിവപാല്‍-അമര്‍സിംഗ് ത്രയം മറികടക്കും എന്നതാണ് വരും ദിവസങ്ങളില്‍ കാണാനുള്ളത്.
Adjust Story Font
16