കോടതി ഉത്തരവുകളുണ്ടായിട്ടും ആധാര്‍ നിര്‍ബന്ധമാക്കുന്നത് എങ്ങനയെന്ന് സുപ്രീം കോടതി
കോടതി ഉത്തരവുകളുണ്ടായിട്ടും ആധാര്‍ നിര്‍ബന്ധമാക്കുന്നത് എങ്ങനയെന്ന് സുപ്രീം കോടതി
ഇതിന് നിയമനിര്‍മാണ സഭകളുടെ പിന്തുണയുണ്ടോയെന്നും കോടതി ചോദിച്ചു. ആധാറിനെതിരെ സിപിഐ നേതാവ് ബിനോയ് വിശ്വം
കോടതിയുത്തരവിന് വിരുദ്ധമായി സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നത് എങ്ങനെയെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രിം കോടതി. ഇതിന് നിയമനിര്‍മ്മാണ സഭകളുടെ പിന്തുണയുണ്ടോയെന്നും കോടതി ചോദിച്ചു. സിപിഐ നേതാവ് ബിനോയ് വിശ്വം നല്‍കിയ ഹരജിയിലാണ് കോടതിയുടെ ചോദ്യങ്ങള്‍. ഹരജിയില്‍ ബുധനാഴ്ച കോടതി വിശദമായി വാദം കേള്‍ക്കും.
പാന്‍ കാര്‍ഡുകള്‍ക്ക് അപേക്ഷിക്കുന്നതിനും, ആദായ നികുതി അടക്കുന്നതിനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനങ്ങളെ ചോദ്യം ചെയ്താണ് സിപിഐ നേതാവ് ബിനോയ് വിശ്വം സുപ്രിം കോടതിയില്‍ ഹരജി നല്‍കിയത്. ആധാര്‍ സര്‍ക്കാര്‍ സ്കീമുകള്‍ക്ക് നിര്‍ബന്ധമാക്കാന്‍ പാടില്ലെന്ന സുപ്രിം കോടതിയുടെ തന്നെ ഉത്തരവിന് വിരുദ്ധമാണ് സര്‍ക്കാരിന്‍റെ നടപടിയെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഈ ഹരജി പരിഗണിച്ചാണ് കോടതിയുത്തരവിന് വിരുദ്ധമായി ആധാര്‍ നിര്‍ബന്ധമാക്കുന്നതെന്ന് സുപ്രിം കോടതി ചോദിച്ചത്. തീരുമാനം കേന്ദ്ര സര്‍ക്കാര്‍ ഏകപക്ഷീയമായി എടുത്തതാണോയെന്നും, പാര്‍ലമെന്‍റിന്‍റെ പിന്തുണയുണ്ടോയെന്നും ജസ്റ്റിസുമാരയ എകെ സിക്രി, അശോക് ഭൂഷണ്‍ എന്നിവര്‍ അംഗങ്ങളായ ബെഞ്ച് ചോദിച്ചത്.
ഐടി ആക്ടില്‍ ഭേദഗതി കൊണ്ട് വന്നാണ് ആദായനികുതിയടവിന് ആധാര്‍ നിര്‍ബന്ധമാക്കിയതെന്നായിരുന്നു കേന്ദ്രത്തിന്‍റെ മറുപടി. എന്നാല്‍ പാര്‍ലമെന്‍റ് നടപിക്രമങ്ങള്‍ക്ക് വിരുദ്ധമായി ധന ബില്ലായി കൊണ്ട് വന്നാണ് ഭേദഗതി പാസ്സാക്കിയതെന്ന് ഹരജിക്കാര്‍ വാദിച്ചു. ഒന്നിലധികം പാന്‍കാര്‍ഡുകള്‍ ഉപയോഗിച്ച് കള്ളപ്പണം വെട്ടിക്കുന്നതിനും, ഷെല്‍ കമ്പനികളിലേക്ക് പണം വഴി തിരിച്ച് വിടുന്നതും തടയുന്നതിനാണ് പാന്‍കാര്‍ഡ് അപേക്ഷക്ക് ആധാര്‍ നിര്‍ബന്ധമാക്കിയതെന്ന് കേന്ദ്രം വാദിച്ചു. ആധാറിന് ഇത്തരം തട്ടിപ്പുകളെ തടയാന്‍ കഴിയുമോ എന്നായിരുന്നു കോടതിയുടെ ചോദ്യം. തുടര്‍ന്ന് വിശദമായി വാദം കേള്‍ക്കുന്നതിന് ഹരജി ബുധനാഴ്ചത്തേക്ക് മാറ്റി.
Adjust Story Font
16