വിദ്യാഭ്യാസ നയ രൂപീകരണം: ആര്‍.എസ്.എസ് നേതാക്കളുമായി ജാവഡേക്കറുടെ കൂടിക്കാഴ്ച
വിദ്യാഭ്യാസ നയ രൂപീകരണം: ആര്‍.എസ്.എസ് നേതാക്കളുമായി ജാവഡേക്കറുടെ കൂടിക്കാഴ്ച
വിദ്യാ ഭാരതി, എ.ബി.വി.പി, രാഷ്ട്രീയ ശൈശിക് മാഹാസംഘ്, ഭാരതിയ ശിക്ഷന്‍ മണ്ഡല്‍, സാന്‍സ്കൃത് ഭാരതി, ശിക്ഷ ബച്ചാവോ ആന്ദോളന്‍, വിഗ്യാന്‍ ഭാരതി തുടങ്ങിയ സംഘപരിവാര്‍ സംഘടനകളുടെ പ്രതിനിധികളുമായാണ് ചര്‍ച്ച നടത്തിയത്.
പുതിയ വിദ്യാഭ്യാസ നയ രൂപീകരണത്തിനായി മാനവവിഭവ ശേഷി മന്ത്രി പ്രകാശ് ജാവഡേക്കര്‍ ആര്‍.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് ആറ് മണിക്കൂര്‍. സംഘപരിവാര്‍ ആശയങ്ങള്‍,ദേശീയത, പാരമ്പര്യം, ഇന്ത്യന്‍ മൂല്യങ്ങള്‍ എന്നിവ വിദ്യാഭ്യാസ നയത്തില്‍ ഉള്‍ക്കൊള്ളിക്കുന്നത് സംബന്ധിച്ചാണ് ചര്‍ച്ച എന്നാണ് വിവരം. പ്രകാശ് ജാവഡേക്കര്‍ ചുമതലയേറ്റ ശേഷം വിദ്യാഭ്യാസ മേഖലയില്‍ നടപ്പിലാക്കേണ്ട പരിഷ്കാരങ്ങളും നവീകരണവും സംബന്ധിച്ച് താഴെ തട്ടില്‍ നിന്ന് ശേഖരിച്ച വിവരങ്ങള്‍ കൈമാറുകയാണ് കൂടിക്കാഴ്ചയില്‍ നടന്നതെന്നാണ് ആര്‍.എസ്.എസിന്റെ പ്രതികരണം.
വിദ്യാ ഭാരതി, എ.ബി.വി.പി, രാഷ്ട്രീയ ശൈശിക് മാഹാസംഘ്, ഭാരതിയ ശിക്ഷന്‍ മണ്ഡല്‍, സാന്‍സ്കൃത് ഭാരതി, ശിക്ഷ ബച്ചാവോ ആന്ദോളന്‍, വിഗ്യാന്‍ ഭാരതി തുടങ്ങിയ സംഘപരിവാര്‍ സംഘടനകളുടെ പ്രതിനിധികളുമായാണ് മാനവവിഭവ ശേഷി മന്ത്രി പ്രകാശ് ജാവഡേക്കര്‍ ചര്‍ച്ച നടത്തിയത്.
ആര്‍.എസ്.എസ് ജോയിന്‍ സെക്രട്ടറി കൃഷ്ണ ഗോപാല്‍, ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ, അനിരുദ്ധ ദേശ്പാണ്ഡെ, തുടങ്ങിയവരും കൂടിക്കാഴ്ചയുടെ ഭാഗമായി. ദേശീയത, ഭാരതീയ പാരമ്പര്യം, മൂല്യങ്ങള്‍ എന്നിവ സംബന്ധിച്ച സംഘപരിവാര്‍ ആശയങ്ങള്‍ വിദ്യാഭ്യാസത്തില്‍ ഉള്‍ക്കൊള്ളിക്കുന്നത് സംബന്ധിച്ച് വിശദമായ ചര്‍ച്ച തന്നെ നടന്നതായാണ് വിവരം.
വിദ്യാഭ്യാസ നയത്തിന്റെ കരട് രേഖ ഹിന്ദിയിലേക്കും ഇതര ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യണമെന്നും അതുവഴി വലിയ വിഭാഗം ആളുകള്‍ക്ക് അഭിപ്രായങ്ങളും നിര്‍ദേശങളും നല്‍കാനാകുമെന്നും പ്രതിനിധികള്‍ പറഞ്ഞു.
ഇക്കാര്യത്തില്‍ കേന്ദ്രമന്ത്രി മന്ത്രി ഉറപ്പ് നല്‍കിയതായും ആര്‍.എസ്.എസുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ മേഖലയിലെ പ്രതിനിധികള്‍ ഇക്കാര്യത്തില്‍ ജാവഡേക്കറുമായി ഒറ്റക്ക് കൂടിക്കാഴ്ച നടത്തുമെന്നും ആര്‍.എസ്.എസ് നേതൃത്വം പ്രതികരിച്ചു.
മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സര്‍ക്കാര്‍ - സംഘടാ ബന്ധം ശക്തിപ്പെടുത്തിയതിന്റെ ഭാഗമാണ് കൂടിക്കാഴ്ചയെന്നും ജാവഡേക്കര്‍ മന്ത്രി സ്ഥാനം ഏറ്റെടുത്ത ശേഷം വിദ്യാഭ്യാസ മേഖലയില്‍ വരുത്തേണ്ട പരിഷ്കാരങ്ങള്‍ സംബന്ധിച്ചുമാണ് ചര്‍ച്ച നടന്നത് എന്നാണ് ആര്‍.എസ്.എസ് നേതാക്കള്‍ പറയുന്നത്. കൂടിക്കാഴ്ചയെ കുറിച്ച് പ്രതികരിക്കാന്‍ പ്രകാശ് ജാവഡേക്കര്‍ തയ്യാറായിട്ടില്ല.
Adjust Story Font
16