ലാലുവിന്റെ വീട്ടിലും സ്ഥാപനങ്ങളിലും സിബിഐ റെയ്ഡ്
ലാലുവിന്റെ വീട്ടിലും സ്ഥാപനങ്ങളിലും സിബിഐ റെയ്ഡ്
റെയില്‍വേ മന്ത്രിയായിരിക്കേ ഹോട്ടലുകള്‍ക്ക് അനധികൃത ടെന്‍ഡര്‍ നല്‍കിയെന്ന കേസിലാണ് റെയ്ഡ് നടത്തുന്നത്
ആര്‍ജെഡി നേതാവ് ലാലു പ്രസാദ് വസതിയിലും സ്ഥാപനങ്ങളിലുമടക്കം 12 കേന്ദ്രങളില്‍ സിബിഐ റെയ്ഡ്. റെയില്‍വെ മന്ത്രിയായിരിക്കെ ഹോട്ടലുകളുടെ വികസനത്തിനും നിര്‍മ്മാണത്തിനും അനധികൃത കരാര്‍ നല്‍കിയ കേസിലാണ് റെയ്ഡ് നടത്തിയത്. ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്രി ദേവി മകനും ബീഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് എന്നിവരടക്കം 8 പേര്‍ക്കെതിരെ കഴിഞ്ഞ ദിവസമാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്.
യുപിഎ ഭരണത്തില്‍ 2004 - 2009 കാലഘട്ടത്തില്‍ റെയില്‍വേ മന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവ് റാഞ്ചിയിലേയും പൂരിയിലേയും ഹോട്ടലുകളുടെ നിര്‍മ്മാണത്തിനും അറ്റകുറ്റപ്പണികള്‍ക്കുമായി അനധികൃത ടെന്‍ഡര്‍ നല്‍കിയെന്നാണ് കേസ്. സുജാത ഹോട്ടല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കാണ് കരാര്‍ നല്‍കിയത്. പാരിതോഷികമായി 2 ഏക്കര്‍ ഭൂമി ലാലുവിന്റെ സഹായി പ്രേം ചന്ദ് ഗുപ്ത കൈപറ്റിയെന്നും ആരോപണമുണ്ട്.
ഈ ഇടപാടില്‍ ലാലുവിന്റെ കുടുംബാംഗങള്‍ക്കും പങ്കുണ്ടെന്നാണ് കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് സിബിഐ റെയ്ഡ് നടത്തിയത്. ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ്ങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ എംഡിയും 2 ഡയറക്ടര്‍മാരും കേസില്‍ ഉല്‍പ്പെട്ടിട്ടുണ്ട്. കാലിത്തീറ്റ കുഭകോണക്കേസിനും 1000കോടിയുടെ ബിനാമി കേസിനും പുറമെയാണ് പുതിയ കേസില്‍ കൂടെ ലാലുവും കുടുംബവും അന്വേഷണം നേരിടുന്നത്.
Adjust Story Font
16