Quantcast

കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡില്‍ മാറ്റങ്ങള്‍ക്ക്‌ സമയമായെന്ന് അരുണ്‍ ജെയ്റ്റിലി

MediaOne Logo

admin

  • Published:

    6 May 2018 2:59 AM GMT

കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡില്‍ മാറ്റങ്ങള്‍ക്ക്‌ സമയമായെന്ന് അരുണ്‍ ജെയ്റ്റിലി
X

കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡില്‍ മാറ്റങ്ങള്‍ക്ക്‌ സമയമായെന്ന് അരുണ്‍ ജെയ്റ്റിലി

ബോളീവുഡ് മൂവി ഉട്ത പഞ്ചാബിന്റെ സെന്‍സര്‍ വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അരുണ്‍ ജെയ്റ്റിലി.

കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡില്‍ കാതലായ മാറ്റങ്ങള്‍ക്ക് സമയമായെന്ന് വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രി അരുണ്‍ ജെയ്റ്റിലി. സിനിമകള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ കൂടുതല്‍ ഉദാരമാക്കണം. ഇക്കാര്യത്തിലുള്ള മാറ്റങ്ങള്‍ ആഴ്ചകള്‍ക്കുള്ളില്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. ബോളീവുഡ് മൂവി ഉട്ത പഞ്ചാബിന്റെ സെന്‍സര്‍ വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അരുണ്‍ ജെയ്റ്റിലി.

ഉട്ത പഞ്ചാബിന്റെ സെന്‍സറിംഗുമായി ബന്ധപ്പെട്ട് വിവാദം രൂക്ഷമാകുന്നതിനിടെ ആദ്യമായാണ് കേന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രി അരുണ്‍ ജെയ്റ്റിലി വിഷയത്തില്‍ പ്രതികരിക്കുന്നത്. ഉട്ത പഞ്ചാബ് സിനിമയുമായി ബന്ധപ്പെട്ട് വിവാദങ്ങളില്‍ ഏതെങ്കിലും ഭാഗത്തെ ന്യായീകരിക്കാന്‍ മന്ത്രി തയ്യാറായില്ല. അതേസമയം, സിനിമകള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനായി നിലനില്‍ക്കുന്ന വ്യവസ്ഥകളില്‍ മാറ്റം ഉണ്ടാകേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. സര്‍ട്ടിഫിക്കേഷന്‍ മാനദണ്ഡങ്ങള്‍ കൂടുതല്‍ ഉദാരമാക്കണം. ഇക്കാര്യത്തില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് പഠിച്ച ശ്യാം ബെനഗല്‍ കമ്മറ്റി റിപ്പോര്‍ട്ട് മന്ത്രാലയം പരിശോധിച്ച് വരികയാണ്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ സെന്‍സര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളിലും, സര്‍ട്ടിഫിക്കേഷന്‍ മാനദണ്ഡങ്ങളിലും മാറ്റങ്ങള്‍ വരുത്തിക്കൊണ്ടുള്ള തീരുമാനങ്ങള്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു. ഇംഗീഷ് ചാനലായ സിഎന്‍എന്‍ ന്യൂസ് 18 സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് അരുണ്‍ ജെയ്റ്റിലിയുടെ പ്രതികരണം.

TAGS :

Next Story