പെട്രോള്‍ വിലവര്‍ധന: കണ്ണന്താനത്തിനെതിരെ വ്യാപക പ്രതിഷേധം
പെട്രോള്‍ വിലവര്‍ധന: കണ്ണന്താനത്തിനെതിരെ വ്യാപക പ്രതിഷേധം
പെട്രോള്‍ വിലവര്‍ധനവിനെ ന്യായീകരിച്ച കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്‍റെ പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധം.
പെട്രോള്‍ വിലവര്‍ധനവിനെ ന്യായീകരിച്ച കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്‍റെ പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധം. ക്രൂരമായ പ്രസ്താവന നടത്തിയ മന്ത്രി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കണ്ണന്താനത്തിന്റെ പ്രസ്താവന വിഡ്ഢിത്തമെന്നായിരുന്നു സിപിഐയുടേയും ആംആദ്മിയുടെയും പ്രതികരണം.
സാധാരണക്കാരായ ജനങ്ങളെ കളിയാക്കുകയാണ് കേന്ദ്രമന്ത്രി ചെയ്തതെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാല പ്രതികരിച്ചു. ക്രൂരമായ പ്രതികരണം നടത്തിയ മന്ത്രി മാപ്പ് പറയണമെന്ന് മുന്‍ പെട്രോളിയം മന്ത്രി കൂടിയായ വീരപ്പ മൊയ്‌ലി ആവശ്യപ്പെട്ടു. മെഴ്‌സിഡസ് കാറുകള്‍ ഓടിക്കുന്നവരെ മാത്രമല്ല വിലക്കയറ്റം ബാധിക്കുന്നത്. ബൈക്കും സ്‌കൂട്ടറും ഓടിക്കുന്നവരേയും ഇത് ബാധിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് ആതിഷി മര്‍ലേന മന്ത്രിയെ ഓര്‍മ്മിപ്പിച്ചു. മന്ത്രിയുടെ പ്രസ്താവ വിഡ്ഢിത്തമാണെന്ന് സിപിഐ വിമര്‍ശിച്ചു.
സോഷ്യല്‍ മീഡിയയിലും മന്ത്രിയുടെ പ്രസ്താവനക്കെതിരെ ട്രോളുകള്‍ നിറയുകയാണ്.
Adjust Story Font
16