പരാതിയുമായി സ്റ്റേഷനിലെത്തിയ വ്യക്തിയെ കൊണ്ട് ഷൂ പോളിഷ് ചെയ്യിച്ച് പൊലീസുകാരുടെ ക്രൂരത
പരാതിയുമായി സ്റ്റേഷനിലെത്തിയ വ്യക്തിയെ കൊണ്ട് ഷൂ പോളിഷ് ചെയ്യിച്ച് പൊലീസുകാരുടെ ക്രൂരത
സിട്ടു എന്ന അമ്പതുകാരനാണ് പൊലീസുകാരുടെ അവഹേളനത്തിന് പാത്രമായത്. പരാതി കേള്‍ക്കുന്നതിനിടെ സിട്ടുവിന്‍റെ ജോലിയെ സംബന്ധിച്ച് അന്വേഷിച്ച പൊലീസുകാര്‍.....
മൊബൈല്‍ ഫോണ്‍ നഷ്ടമായത് സംബന്ധിച്ച പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയ അമ്പതുകാരനെ കൊണ്ട് തങ്ങളുടെ ഷൂസുകള്‍ പോളിഷ് ചെയ്ത് പൊലീസുകാരുടെ ക്രൂരത. ഉത്തര്‍പ്രദേശിലെ ചര്‍ത്താവാള്‍ പൊലീസ് സ്റ്റേഷനിലാണ് സംഭവം. ചെരുപ്പുകുത്തിയായ സിട്ടു എന്ന അമ്പതുകാരനാണ് പൊലീസുകാരുടെ അവഹേളനത്തിന് പാത്രമായത്. പരാതി കേള്‍ക്കുന്നതിനിടെ സിട്ടുവിന്‍റെ ജോലിയെ സംബന്ധിച്ച് അന്വേഷിച്ച പൊലീസുകാര്‍ തങ്ങളുടെ ഷൂസെല്ലാം പോളിഷ് ചെയ്തു നല്‍കിയാല്‍ മാത്രമെ പരാതി സ്വീകരിക്കുകയുള്ളൂ എന്ന് അറിയിക്കുകയായിരുന്നു. ഇതു കണ്ടു നിന്ന മറ്റൊരാള്‍ സിട്ടു ഷൂ പോളിഷ് ചെയ്യുന്ന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി അപ്‍ലോഡ് ചെയ്തതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
വീഡിയോ വൈറലായതോടെ പ്രതിഷേധവും ശക്തമായി. അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച പൊലീസുകാര്‍ക്കെതിരെ കടുന്ന നടപടിയുണ്ടാകുമെന്നും പൊലീസ് സൂപ്രണ്ട് സന്തോഷ് കുമാര്‍ അറിയിച്ചു.
#WATCH: A complainant shine shoes of cops at the police station in Muzaffarnagar (UP) (29/05/16)https://t.co/ziSWVMqhXd
— ANI (@ANI_news) 30 May 2016
Adjust Story Font
16