ആപ്പ് നേതാക്കള്‍ക്കെതിരായ തെളിവുകളുമായി കപില്‍ മിശ്ര
ആപ്പ് നേതാക്കള്‍ക്കെതിരായ തെളിവുകളുമായി കപില്‍ മിശ്ര
അഴിമതി ആരോപണങ്ങളില്‍ കേജ്‍രിവാള്‍ വിശദീകരണം നല്‍കണമെന്ന ആവശ്യത്തിലുള്ള കപില്‍ മിശ്രയുടെ നിരാഹാര സമരം രണ്ടാം ദിവസവും തുടരുകയാണ്
ആംആദ്മി പാര്‍ട്ടി നേതാക്കള്‍ക്കെതിരായ അഴിമതി ആരോപണങ്ങളില്‍ കൂടുതല്‍ തെളിവുകള്‍ അഴിമതി വിരുദ്ധ ബ്രാഞ്ചിന് കൈമാറി മുന്‍ മന്ത്രി കപില്‍ മിശ്ര. അഴിമതി ആരോപണങ്ങളില്‍ കേജ്‍രിവാള്‍ വിശദീകരണം നല്‍കണമെന്ന ആവശ്യത്തിലുള്ള കപില്‍ മിശ്രയുടെ നിരാഹാര സമരം രണ്ടാം ദിവസവും തുടരുകയാണ്.
ഇതിനിടെ ഇലക്ട്രോണിക്ക് വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്ത് എഎപി പ്രവര്‍ത്തകര്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളടക്കമുള്ള എഎപി നേതാക്കള്‍ക്കെതിരെ ശക്തമായ ആരോപണങ്ങളാണ് മന്ത്രിസഭയില്‍ നിന്നും പുറത്താക്കപ്പെട്ട മന്ത്രി കപില്‍ മിശ്ര ഉന്നയിച്ചിരിക്കുന്നത്. മൂന്ന് പരാതികള്‍ ഫയല്‍ ചെയ്തിട്ടുമുണ്ട്.
പരാതികളില്‍ കൈവശമുള്ള തെളിവുകളെല്ലാം കപില്‍മിശ്ര അഴിമതി വിരുദ്ധ ബ്രാഞ്ചിന് കൈമാറി. ഈ സാഹചര്യത്തില്‍ ആരോപണങ്ങള്‍ക്ക് കെജ്രിവാള്‍ മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കപില്‍ മിശ്രയുടെ നിരാഹാര സമരം തുടരുന്നത്. ഇതിനിടെയാണ് ജനാധിപത്യത്തെ സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിന് മുന്നിലേക്ക് എഎപി പ്രവർത്തകർ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ വിശ്വാസ്യത തകര്‍ന്ന സാഹചര്യത്തില്‍ സ്ലിപ് ലഭിക്കുന്ന വിവിപാറ്റ് യന്ത്രങ്ങൾ ഉപയോഗിക്കണമെന്നാണ് ആവശ്യം.
Adjust Story Font
16