മോദി - മാക്രോണ്‍ ഉഭയകക്ഷി ചര്‍ച്ച ആരംഭിച്ചു
മോദി - മാക്രോണ്‍ ഉഭയകക്ഷി ചര്‍ച്ച ആരംഭിച്ചു
മൂന്ന് ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ ഫ്രഞ്ച് പ്രസിഡന്‍റ് ഇമാനുവല് മാക്രോണും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചയാരംഭിച്ചു
മൂന്ന് ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ ഫ്രഞ്ച് പ്രസിഡന്‍റ് ഇമാനുവല് മാക്രോണും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചയാരംഭിച്ചു. ഉഭയകക്ഷി ചര്‍ച്ചയില്‍ തീവ്രവാദം, പ്രതിരോധം, നാവിക സുരക്ഷ, ആണവോര്‍ജം തുടങ്ങിയവ വിഷയങ്ങളാകും. നേരത്തെ രാഷ്ട്രപതി ഭവനില്‍ മാക്രോണിന് രാജ്യം ഔദ്യോഗിക സ്വീകരണം നല്‍കിയിരുന്നു. വാണിജ്യമേഖലയിലെ സഹകരണമടക്കം ലക്ഷ്യമിട്ടുള്ള നിരവധി കരാറുകളിലും ഇരുരാജ്യങ്ങളും ഒപ്പുവെക്കും. വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായും മക്രോണ്‍ ഇന്ന് കൂടിക്കാഴ്ച്ച നടത്തും. റാഫേല്‍ കരാര്‍ വിവാദമായ സമയത്താണ് ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ സന്ദര്‍ശനമെന്നത് ശ്രദ്ധേയമാണ്.
Adjust Story Font
16