ഫോട്ടോ സഹായിച്ചു; ഒരു വയസ്സുള്ളപ്പോള്‍ കാണാതായ മകനെ പത്താംവയസ്സില്‍ കണ്ടെത്തി
ഫോട്ടോ സഹായിച്ചു; ഒരു വയസ്സുള്ളപ്പോള്‍ കാണാതായ മകനെ പത്താംവയസ്സില്‍ കണ്ടെത്തി
കുട്ടികളില്ലാത്തതിനാലാണ് തങ്ങള്‍ കുട്ടിയെ മോഷ്ടിച്ചതെന്ന്
ഒരു വയസ്സുള്ളപ്പോള്‍ ആശുപത്രിയില്‍ വെച്ച് കാണാതായ മകനെ ഒമ്പതുവര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് അഫ്സര്‍ ഖാന്‍- ഫരീദ ദമ്പതികള്‍.
2007ലാണ് ഫരീദയ്ക്കും അഫ്സറിനും മകനെ നഷ്ടപ്പെടുന്നത്. ആശുപത്രിയില്‍ വെച്ച് മരുന്നുവാങ്ങാനായി കുട്ടിയെ ഒരു ബെഞ്ചിലിരുത്തിയതായിരുന്നു ഫരീദ. മരുന്നുവാങ്ങി തിരിഞ്ഞുനോക്കിയപ്പോള്‍ കുട്ടിയെ കാണാനില്ലായിരുന്നു. സംഭവം നടക്കുമ്പോള്‍ മൂന്നുമാസം ഗര്‍ഭിണിയുമായിരുന്നു അവര്‍. അതിന്റെ ചെക്കപ്പുകള്‍ക്കായി ആശുപത്രിയില്‍ പോയതായിരുന്നു ഫരീദ.
ഇടയ്ക്ക് തിരിഞ്ഞുനോക്കിയപ്പോള്‍ ഒരു സ്ത്രീ അടുത്തിരുന്ന് കുട്ടിയെ കളിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. ചെറിയ കുട്ടികളെ കണ്ടാല്‍ ലാളിക്കാത്തവരുണ്ടോ എന്നുമാത്രമാണ് അപ്പോള്‍ ചിന്തിച്ചത്.. പക്ഷേ, പിന്നീട് ഒന്നുകൂടി തിരിഞ്ഞുനോക്കിയപ്പോള്‍ കുഞ്ഞിനെയും ആ സ്ത്രീയെയും കാണാനില്ലായിരുന്നു- ഫരീദ പറയുന്നു.
കുട്ടിയുടെ ഫോട്ടോ വെച്ച് അന്നുമുതല്‍ അന്വേഷണത്തിലായിരുന്നു മാതാപിതാക്കള്‍. ഒരു വിവാഹചടങ്ങിനിടെ മകന്റെ ഫോട്ടോ കണ്ട പരിചയക്കാരന്‍, തന്റെ അയല്‍ക്കാരന്റെ മകനുമായി ഫോട്ടോയിലെ കുട്ടിക്കുള്ള സാമ്യം ഓര്‍ക്കുകയായിരുന്നു. ഇതാണ് കുട്ടിയെ തിരിച്ചുകിട്ടാന്‍ കാരണമായത്.
അഫ്സര്‍ ഈ വിവരം കാണിച്ച് വീണ്ടും പൊലീസിന് പരാതി നല്‍കുകുയും കിഴക്കന്‍ ഡല്‍ഹിയിലെ ജെഹാംഗിര്‍ പുരിയില്‍ നിന്ന് സാമിര്‍ എന്ന 10 വയസ്സുകാരനെ കണ്ടെത്തുകയും വളര്‍ത്തച്ഛനെയും വളര്‍ത്തമ്മയെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
ആദ്യം കുട്ടി തങ്ങളുടേതാണെന്ന നിലപാടിലായിരുന്നു പ്രതികള്‍. പിന്നീടാണ് കുറ്റം സമ്മതിച്ചത്. കുട്ടികളില്ലാത്തതിനാലാണ് തങ്ങള്‍ കുട്ടിയെ മോഷ്ടിച്ചതെന്ന് സംഭവത്തില്‍ പിടിയിലായ നര്‍ഗീസും ഭര്‍ത്താവ് മുഹമ്മദ് സാമിനും പൊലീസീനോട് പറഞ്ഞു.
Adjust Story Font
16