Quantcast

പാകിസ്താന്‍ ഭീകരരാഷ്ട്രം: യുഎന്‍ പൊതുസഭയില്‍ ഇന്ത്യ

MediaOne Logo

Sithara

  • Published:

    13 May 2018 2:15 PM GMT

പാകിസ്താന്‍ ഭീകരരാഷ്ട്രം: യുഎന്‍ പൊതുസഭയില്‍ ഇന്ത്യ
X

പാകിസ്താന്‍ ഭീകരരാഷ്ട്രം: യുഎന്‍ പൊതുസഭയില്‍ ഇന്ത്യ

ബുര്‍ഹാന്‍ വാനി എങ്ങനെയാണ് പാകിസ്താന് വാഴ്ത്തപ്പെട്ടവനായതെന്ന് വിദേശകാര്യസഹമന്ത്രി എം ജെ അക്ബര്‍

പാകിസ്താന്‍ ഭീകരരാഷ്ട്രമാണെന്ന് യുഎന്‍ പൊതുസഭയില്‍ ഇന്ത്യ. അന്താരാഷ്ട്ര ധനസഹായം പോലും പാകിസ്താന്‍ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഉപയോഗിക്കുന്നുവെന്ന് യുഎന്നിലെ ഇന്ത്യന്‍ സെക്രട്ടറി ഈനം ഗംഭീര്‍ പറഞ്ഞു. ലോകം ഭീകരരായി മുദ്രകുത്തിവര്‍ പോലും പാകിസ്താനില്‍ സ്വതന്ത്രരായി നടക്കുന്നുവെന്നും ഈനം ഗംഭീര്‍ ആരോപിച്ചു.

പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശെരീഫിന്‍റെ യുഎന്‍ പ്രസംഗത്തിനെതിരെ രൂക്ഷവിമര്‍ശവും ഇന്ത്യ ഉയര്‍ത്തി. ചര്‍ച്ചയും ഭീകരവാദവും ഒരേ സമയം നടക്കില്ലെന്നാണ് ഇന്ത്യന്‍ നിലപാടെന്ന് വിദേശകാര്യസഹമന്ത്രി എം ജെ അക്ബര്‍ പറഞ്ഞു. ബുര്‍ഹാന്‍ വാനി എങ്ങനെയാണ് പാകിസ്താന് വാഴ്ത്തപ്പെട്ടവനായതെന്ന് മനസ്സിലാകുന്നില്ലെന്നും എം ജെ അക്ബര്‍ കൂട്ടിച്ചേര്‍ത്തു.

അനാവശ്യ നിബന്ധനകള്‍ വെച്ച് ഇന്ത്യ കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ചക്ക് തടസ്സം നില്‍ക്കുകയാണെന്ന് നവാസ് ശരീഫിന്‍റെ വിമര്‍ശത്തിന് എം ജെ അക്ബറിന്‍റെ മറുപടി ഇങ്ങനെ- ചര്‍ച്ചയും ഭീകരവാദവും ഒരുമിച്ച് നടക്കില്ല. ചര്ച്ച സംബന്ധിച്ച് സ്ഥിരതയുള്ള നിലപാടാണ് ഇന്ത്യയ്ക്കുള്ളത്. ഇന്ത്യ എപ്പോഴും ചര്‍ച്ചയ്ക്ക് തയ്യാറായിരുന്നു. പക്ഷേ ഭീകരവാദം നയമായി സ്വീകരിക്കുന്ന പാക് സര്‍ക്കാരിന്റെ ബ്ലാക് മെയിലിംഗിന് വഴങ്ങില്ലെന്നും എം ജെ അക്ബര്‍ വ്യക്തമാക്കി.

ചര്‍ച്ചകള്‍ക്കായി പാകിസ്താന്‍ ഒരിക്കലും മുന്‍കയ്യെടുത്തിട്ടില്ലെന്നും വിദേശകാര്യ സഹമന്ത്രി വിമര്‍ശിച്ചു. ബുര്‍ഹാന്‍ വാനിയെ ഐക്യരാഷ്ട്രസഭ പോലുള്ള വേദിയില്‍ ഒരു രാജ്യത്തിന്‍റെ പ്രധാനമന്ത്രി പുകഴ്ത്തിയത് ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story