Quantcast

മേഘാലയിലും സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുന്നതായി ആരോപണം

MediaOne Logo

admin

  • Published:

    13 May 2018 7:20 PM GMT

മേഘാലയിലും സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുന്നതായി ആരോപണം
X

മേഘാലയിലും സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുന്നതായി ആരോപണം

മേഘാലയിലും കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുന്നതായി സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം.

മേഘാലയിലും കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുന്നതായി സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കയച്ച അടിയന്തര സന്ദേശത്തിലാണ് മേഘാലയ കോണ്‍ഗ്രസ് നേതൃത്വം ഹൈക്കമാന്റിന് അപായ സൂചന നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച സംസ്ഥാനം സന്ദര്‍ശിച്ച ശേഷമാണ് കത്ത് അയച്ചത്. ബിജെപി ദേശീയ സെക്രട്ടറി രാം മാധവ് ഷില്ലോംഗ് ഇതിനായി കോണ്‍ഗ്രസ് വിമത നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നും കത്തില്‍ വിവരിക്കുന്നു.

വിമതരെ സ്വാധീനിച്ചും കേന്ദ്രത്തിലെ അധികാരം ഉപയോഗിച്ചും അരുണാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും കോണ്‍ഗ്രസ് സര്‍ക്കാരുകളെ ബിജെപി അട്ടിമറിച്ചിരുന്നു. ഇതില്‍ സുപ്രിംകോടതിയുടെ ഇടപെടലിലൂടെ ഉത്തരാഖണ്ഡില്‍ അധികാരം നിലനിര്‍ത്താന്‍ കോണ്‍ഗ്രസിനായി. എന്നാല്‍ കോണ്‍ഗ്രസ് അധികാരത്തിലുള്ള മേഘാലയ കൂടി പിടിച്ചെടുക്കാനുള്ള ഒരുക്കത്തിലാണ് ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദി മേഘാലയ സന്ദര്‍ശിച്ചതിന്റെ പിറ്റേ ദിവസം ഇക്കാര്യം അറിയിച്ച് സംസ്ഥാന നേതൃത്വം കോണ്‍ഗ്രസ് ഹൈക്കമാന്റിന് കത്തയച്ചു. ബിജെപി ദേശീയ സെക്രട്ടറി രാം മാധവും അസമില്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന ഹിമാന്ദ ബിശ്വയും ഷില്ലോംഗ് കേന്ദ്രീകരിച്ച് രണ്ട് മന്ത്രിമാരുടെ സഹായത്തോടെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് കത്തില്‍ പറയുന്നത്. മുഖ്യമന്ത്രി മുകുള്‍ സാംഗ്മയുടെ മുഖ്യ ശത്രു പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഡിഡി ലപാംഗുമായി രാം മാധവ് ചര്‍ച്ച നടത്തിയിട്ടുണ്ട്. അതിനാല്‍ കേന്ദ്ര നേതൃത്വം ഉടന്‍ ഇടപെടണമെന്നും കത്തില്‍ പറയുന്നു. കത്ത് ലഭിച്ച കാര്യം കോണ്‍ഗ്രസ് ദേശീയ നേതൃത്വം സ്ഥിരീകരിച്ചിട്ടുണ്ട്.

അസമില്‍ അധികാരത്തില്‍ എത്തിയതിനൊപ്പം മറ്റ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും സ്വാധീനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് മേഘാലയയെ ബിജെപി ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രി മുകുള്‍ സാംഗ്മക്കെതിരായ വിമത പ്രവര്‍ത്തനങ്ങള്‍ നേരത്തെ തന്നെ സംസ്ഥാനത്ത് ശക്തമാണ്. ഈ സാഹചര്യം മുതലെടുക്കാനാണ് ബിജെപിയുടെ ശ്രമം. അതേസമയം വിമത നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന കാര്യം രാം മാധവ് നിഷേധിച്ചു.

TAGS :

Next Story