കനയ്യ കുമാറിനെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു
കനയ്യ കുമാറിനെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു
രാജ്യദ്രോഹകുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ജെഎന്‍യു സ്റ്റുഡന്‍സ് യൂണിയന്‍ പ്രസിഡന്‍റ് കനയ്യ കുമാറിനെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
രാജ്യദ്രോഹകുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ജെഎന്‍യു സ്റ്റുഡന്‍സ് യൂണിയന്‍ പ്രസിഡന്‍റ് കനയ്യ കുമാറിനെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹി മെട്രോപൊളിറ്റന്‍ കോടതിയാണ് കനയ്യയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. രാജ്യദ്രോഹകുറ്റം ആരോപിച്ച് കേസ് എടുത്തതിന്റെ പേരില്‍ കീഴടങ്ങിയ ജെഎന്‍യു വിദ്യാര്‍ഥികളായ ഉമറിനും അനിര്‍ഭന്‍ ഭട്ടാചാര്യക്കുമൊപ്പം കനയ്യയെ ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്നും അതിനാല്‍ കസ്റ്റഡിയില്‍ വിട്ടുതരണമെന്നും പൊലീസ് ആവശ്യപ്പെടുകയായിരുന്നു. അതേസമയം ഉമറിന്റെയും അനിര്‍ഭന്‍റെയും ശബ്ദസാമ്പിള്‍ ശേഖരിക്കാന്‍ അനുമതിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പൊലീസ് നല്‍കിയ ഹരജി മജിസ്ട്രേറ്റ് തള്ളി.
Adjust Story Font
16