നജീബിനെ കാണാതായ സംഭവത്തില്‍ രാഷ്ട്രപതി റിപ്പോര്‍ട്ട് തേടി
നജീബിനെ കാണാതായ സംഭവത്തില്‍ രാഷ്ട്രപതി റിപ്പോര്‍ട്ട് തേടി
സംഭവത്തില്‍ തിങ്കളാഴ്ച വിശദമായ റിപ്പോര്‍ട്ട് കൈമാറണമെന്നാണ് രാഷ്ട്രപതി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടു
ജെഎന്‍യു വിദ്യാര്‍ഥി നജീബിനെ കാണാതായ സംഭവത്തില്‍ രാഷ്ട്രപതി ഇടപെടുന്നു. സംഭവത്തില്‍ തിങ്കളാഴ്ച വിശദമായ റിപ്പോര്‍ട്ട് കൈമാറണമെന്നാണ് രാഷ്ട്രപതി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ ഇന്നലെ നടന്ന പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ നജീബിന്റെ മാതാവിനെ റോഡിലൂടെ വലിച്ചിഴച്ച പൊലീസ് നടപടിക്കെതിരെ പ്രതിഷേധം വ്യാപകമാകുകയാണ്.
ഹോസ്റ്റല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് എബിവിപി പ്രവര്‍ത്തകരുടെ മര്‍ദനമേറ്റ നജീബ് അഹമ്മദിനെ കഴിഞ്ഞ മാസം 15നാണ് കാണാതായത്. നജീബിനെ കാണാതായി 23 ദിവസങ്ങള്‍ പിന്നിട്ടിട്ടും അന്വേഷണം ശരിയായ രീതിയില്‍ നടക്കാത്ത സാഹചര്യത്തില്‍ രാഷ്ട്രപതി പ്രശ്നത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ ഇന്നലെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രസിഡണ്ടിന്റെ ഇടപെടല്‍. അന്വേഷണ പുരോഗതിയെക്കുറിച്ച് തിങ്കളാഴ്ച വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് രാഷ്ട്രപതി ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടത്.
ഇന്നലെ ഡല്‍ഹി ഇന്ത്യാ ഗെറ്റില്‍ നടന്ന പ്രതിഷേധ മാര്‍ച്ചിനിടെയാണ് നജീബ് അഹമ്മദിന്റെ മാതാവിനെ റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയത്. പിന്നീട് ഇവരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. നജീബിനെ കണ്ടുപിടിക്കുന്നതിലല്ല കാണാതായ മകന് വേണ്ടി തെരുവിലിറങ്ങിയ മാതാവിനെ മര്‍ദിക്കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ ആരോപിച്ചു. പൊലീസ് നടപടിക്കെതിരെ കോണ്‍ഗ്രസ്, സിപിഎം നേതാക്കളും രംഗത്തെത്തി. നജീബിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് നജീബ് ദിനമായി ആചരിക്കാന്‍ വിദ്യാര്‍ഥികളും ആഹ്വാനം ചെയ്തിട്ടുണ്ട്.
Adjust Story Font
16