ഡല്‍ഹിയിലെ സ്കൂളുകളിലെ സിസിടിവി ദൃശ്യങ്ങള്‍ രക്ഷിതാക്കള്‍ക്ക് ഇനി തത്സമയം കാണാം
ഡല്‍ഹിയിലെ സ്കൂളുകളിലെ സിസിടിവി ദൃശ്യങ്ങള്‍ രക്ഷിതാക്കള്‍ക്ക് ഇനി തത്സമയം കാണാം
ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ഇനി സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങള്‍ തത്സമയം കാണാന്‍ കഴിയും
ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ഇനി സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങള്‍ തത്സമയം കാണാന്‍ കഴിയും. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. മൂന്ന് മാസത്തിനകം സംവിധാനം നിലവില്‍ വരും.
കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്താനും ക്ലാസ് മുറികളില്‍ സുതാര്യത ഉറപ്പുവരുത്താനുമാണ് സിസിടിവി സംവിധാനമെന്ന് ഡല്‍ഹി മുഖ്യമന്ത്രി വ്യക്തമാക്കി. ക്ലാസ് മുറിയിലെ ദൃശ്യങ്ങള്‍ രക്ഷിതാക്കള്‍ക്ക് മൊബൈല്‍ ഫോണില്‍ തത്സമയം കാണാന്‍ കഴിയുന്ന വിധത്തിലാണ് സൌകര്യമൊരുക്കുക.
ഗുര്‍ഗാവിലെ സ്വകാര്യ സ്‌കൂളില്‍ ഏഴ് വയസുകാരന്‍ കൊല്ലപ്പെട്ട സംഭവവും ഡല്‍ഹിയിലെ സ്കൂളില്‍ അഞ്ച് വയസ്സുകാരി ബലാത്സംഗത്തിന് ഇരയായതുമെല്ലാം കണക്കിലെടുത്താണ് പുതിയ പരിഷ്കാരം.
Adjust Story Font
16