മൃഗങ്ങളെ കൊല്ലാനുള്ള അനുമതിയെ ചൊല്ലി കേന്ദ്ര മന്ത്രിമാര്‍ തമ്മില്‍ തര്‍ക്കം
മൃഗങ്ങളെ കൊല്ലാനുള്ള അനുമതിയെ ചൊല്ലി കേന്ദ്ര മന്ത്രിമാര്‍ തമ്മില്‍ തര്‍ക്കം
രിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറിന്റെ തീരുമാനത്തിനെതിരെ വനിതാ ശിശുക്ഷേമ മന്ത്രി മേനകാ ഗാന്ധി രംഗത്തെത്തി. മൃഗങ്ങളെ കൊല്ലാന്‍ പരിസ്ഥിതി മന്ത്രാലയത്തിന് എന്താണ് ഇത്ര കൊതി എന്ന് മനസ്സിലാകുന്നില്ലെന്ന് മേനകാ ഗാന്ധി പറഞ്ഞു.
വിള നശിപ്പിക്കുന്ന മൃഗങ്ങളെ കൊല്ലാനുള്ള അനുമതിയെ ചൊല്ലി കേന്ദ്ര മന്ത്രിമാര്‍ തമ്മില്‍ തര്‍ക്കം. പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറിന്റെ തീരുമാനത്തിനെതിരെ വനിതാ ശിശുക്ഷേമ മന്ത്രി മേനകാ ഗാന്ധി രംഗത്തെത്തി. മൃഗങ്ങളെ കൊല്ലാന്‍ പരിസ്ഥിതി മന്ത്രാലയത്തിന് എന്താണ് ഇത്ര കൊതി എന്ന് മനസ്സിലാകുന്നില്ലെന്ന് മേനകാ ഗാന്ധി പറഞ്ഞു. നിയമങ്ങള്‍ പാലിച്ചാണ് നടപടി എന്നായിരുന്നു ജാവദേക്കറിന്‍റെ മറുപടി.
വിള നശിപ്പിക്കുന്ന ആനകള്‍, കാട്ടു പന്നികള്‍, കുരങ്ങുകള്‍ തുടങ്ങിയ മൃഗങ്ങളെ കൊല്ലാനാണ് വിവിധ സംസ്ഥാനങ്ങള്‍ക്ക് വനം പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയത്. എന്നാല്‍ മൃഗങ്ങളെ കൊല്ലാന്‍ പരിസ്ഥിതി മന്ത്രാലയത്തിന് ഇത്ര കൊതി എന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നായിരുന്നു മേനകാ ഗാന്ധിയുടെ പ്രതികരണം.
തന്റെ തീരുമാനത്തിനെതിരെ സര്‍ക്കാരിനുള്ളില്‍ നിന്ന് തന്നെ വിമര്‍ശമുയര്‍ന്നതോടെ പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേകറും വിശദീകരണവുമായെത്തി. സംസ്ഥാനങ്ങളുടെ അഭ്യര്‍ത്ഥന കണക്കിലെടുത്ത് നിയമം പാലിച്ചാണ് മൃഗങ്ങളെ കൊല്ലാന്‍ അനുമതി നല്‍കിയതെന്ന് ജാവദേക്കര്‍ പറഞ്ഞു. മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഇതാദ്യമായാണ് രണ്ട് മന്ത്രിമാര്‍ തമ്മില്‍ പരസ്യമായി പോരടിക്കുന്നത്.
Adjust Story Font
16