രോഹിത് ആക്റ്റിനെ കുറിച്ച് നടത്തുന്ന ചര്‍ച്ചയിലേക്ക് രോഹിത് വെമുലയുടെ സുഹൃത്തുക്കള്‍ക്ക് ക്ഷണമില്ല
രോഹിത് ആക്റ്റിനെ കുറിച്ച് നടത്തുന്ന ചര്‍ച്ചയിലേക്ക് രോഹിത് വെമുലയുടെ സുഹൃത്തുക്കള്‍ക്ക് ക്ഷണമില്ല
ബോധപൂര്‍വ്വമാണ് ഇത് ചെയ്തതെങ്കില്‍ രോഹിതിന്‍റെ ഘാതകരെ സഹായിക്കാന്‍ മാത്രമെ ഇത് ഉപകരിക്കുകയുള്ളൂവെന്നും രാജ വെമുല .....
രോഹിത് ആക്റ്റിന്റെ കരട് തയ്യാറാക്കുന്ന കമ്മിറ്റിക്ക് രൂപം നല്‍കാനായി ജെ.എന്‍.യു സ്റ്റുഡന്‍സ് യൂണിയന്‍ സംഘടിപ്പിക്കുന്ന ദ്വിദിന സെമിനാറിലേക്ക് രോഹിത് വെമുലയുടെ സുഹൃത്തുക്കളെയോ ഹൈദരബാദ് സര്‍വ്വകലാശാലയിലെ മറ്റ് ദലിത് വിദ്യാര്‍ഥി സംഘടന നേതാക്കളെയോ ക്ഷണിച്ചിട്ടില്ലെന്ന് ആരോപണം. ഈ മാസം 15,16 തിയതികളിലാണ് ജെഎന്‍യു സ്റ്റുഡന്‍സ് യൂണിയന്റെ നേതൃത്വത്തില്‍ രണ്ട് ദിന ചര്‍ച്ച ക്യാമ്പ് നടക്കുന്നത്. അംബേദ്‌ക്കര്‍ സ്റ്റുഡന്‍സ് യൂണിയനിലെ രോഹിതിന്റെ സഹപ്രവര്‍ത്തകര്‍ക്ക് ക്ഷണമില്ലെന്ന് മാത്രമല്ല ഹൈദരാബാദ് സര്‍വ്വകലാശാലയിലെ സ്റ്റൂഡന്‍സ് യൂണിയനെയും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ല. രോഹിത് അംഗമായിരുന്ന അംബേദ്ക്കര്‍ സ്റ്റൂഡന്‍സ് യൂണിയനെ ഒഴിവാക്കി ഏങ്ങിനെയാണ് രോഹിത് വെമുല ആക്റ്റിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കഴിയുകയെന്ന് രോഹിത് വെമുലയുടെ സഹോദരന്‍ രാജ വെമുല ചോദിച്ചതായി ദ ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ബോധപൂര്‍വ്വമാണ് ഇത് ചെയ്തതെങ്കില്‍ രോഹിതിന്‍റെ ഘാതകരെ സഹായിക്കാന്‍ മാത്രമെ ഇത് ഉപകരിക്കുകയുള്ളൂവെന്നും രാജ വെമുല പറഞ്ഞു.
Adjust Story Font
16