വിശാല സഖ്യത്തിനായി വിവിധ രാഷ്ട്രീയ നേതാക്കളുമായി ശിവ്പാല്‍ യാദവിന്റെ ചര്‍ച്ച
വിശാല സഖ്യത്തിനായി വിവിധ രാഷ്ട്രീയ നേതാക്കളുമായി ശിവ്പാല്‍ യാദവിന്റെ ചര്‍ച്ച
ശരത് യാദവുമായുള്ള ശിവപാലിന്റെ കൂടിക്കാഴ്ചക്ക് കോണ്‍ഗ്രസ്സ് നേതാവും രാഹുല്‍ ഗാന്ധിയോട് അടുത്തയാളുമായ പ്രശാന്ത് കിഷോറും സാക്ഷ്യം വഹിച്ചിരുന്നു
സമാജ്‍വാദി പാര്‍ട്ടിയിലെ പൊട്ടിത്തെറിക്കിടെ ഉത്തര്‍പ്രദേശ് ഘടകം അധ്യക്ഷന്‍ ശിവ്പാല്‍ യാദവ് ഡല്‍ഹിയില്‍ വിവിധരാഷ്ട്രീയ നേതാക്കളുമായി ചര്‍ച്ച തുടരുന്നു. ജെ.ഡി.യു, ആര്‍.ജെ.ഡി നേതാക്കളെ കണ്ട ശിവപാല്‍ തെരഞ്ഞെടുപ്പിന് വിശാല സംഖ്യം രൂപീകരിക്കുന്നത് സംബന്ധിച്ച് ആരാഞ്ഞു. സംസ്ഥാനത്ത് നിന്ന് ബിജെപിയെ തുരത്തുകയാണ് ലക്ഷ്യമെന്ന് ശിവപാല്‍ വ്യക്തമാക്കി.
മുഖ്യമന്ത്രി എന്ന നിലയില്‍ പാര്‍ട്ടിയില്‍ അഖിലേഷ് യാദവ് മേല്‍ക്കോയ്മ ഉണ്ടാക്കിയെടുത്ത സാഹചര്യത്തില്‍ അധ്യക്ഷ സ്ഥാനത്തിരുന്ന് പ്രതിച്ഛായ വര്‍ധിപ്പാക്കാനുള്ള ശ്രമമാണ് ശിവപാല്‍ ഇപ്പോള്‍ നടത്തുന്നതെന്നാണ് അദ്ദേഹത്തിന്‍റെ പുതിയ നീക്കങ്ങള്‍ തെളിയിക്കുന്നത്. ഡല്‍ഹിയില്‍ വിവിധ രാഷ്ട്രീയ നേതാക്കളുമായുള്ള ചര്‍ച്ചകള്‍ ഇതിന്‍റെ ഭാഗം കൂടിയാണ്‍. ജെഡിയു നേതാവ് ശരത് യാദവ്, ആര്‍ജെഡി തലവന്‍ അജിത് സിഗ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ശിവപാല്‍ യു.പി തിരഞ്ഞടുന് വിശാല സംഖ്യം രൂപീകരിക്കുന്നത് സംബന്ധിച്ച ചര്‍ച്ച നടത്തി. സംസ്ഥാനത്ത് നിന്ന് ബിജെപിയെ തുരത്താന്‍ മതേതര കക്ഷികള്‍ ഒന്നിച്ച് നില്‍ക്കണമെന്ന് അജിത് സിംഗുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ശിവപാല്‍ പറഞ്ഞു
ശരത് യാദവുമായുള്ള ശിവപാലിന്റെ കൂടിക്കാഴ്ചക്ക് കോണ്‍ഗ്രസ്സ് നേതാവും രാഹുല്‍ ഗാന്ധിയോട് അടുത്തയാളുമായ പ്രശാന്ത് കിഷോറും സാക്ഷ്യം വഹിച്ചിരുന്നു. യുപി യില്‍ സമാജ്‍വാദി പാര്‍ട്ടിയുമായി സംഖ്യത്തിന് ഇപ്പോള്‍ തീരുമാനെമെടുത്തിട്ടില്ലെന്നും കോണ്‍ഗ്രസ്സ് വ്യക്തമാക്കുന്നതിനിടെയാണ് പ്രശാന്ത് കിഷോറിന്‍റെ സാനിധ്യത്തില്‍ ചര്‍ച്ച നടന്നത്.
Adjust Story Font
16