Quantcast

ആധാരത്തിനും ഇനി ആധാര്‍; പ്രചാരണം തെറ്റാണെന്ന് കേന്ദ്ര സര്‍ക്കാര്‍

MediaOne Logo

Ubaid

  • Published:

    22 May 2018 12:56 PM IST

ആധാരത്തിനും ഇനി ആധാര്‍; പ്രചാരണം തെറ്റാണെന്ന് കേന്ദ്ര സര്‍ക്കാര്‍
X

ആധാരത്തിനും ഇനി ആധാര്‍; പ്രചാരണം തെറ്റാണെന്ന് കേന്ദ്ര സര്‍ക്കാര്‍

ഇക്കാര്യത്തില്‍ കേന്ദ്രത്തിന്‍റെ പേരില്‍ പ്രചരിക്കുന്ന കത്ത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

ആധാരം ഉള്‍പ്പെടെയുള്ള ഭൂമി- കെട്ടിട രേഖകള്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ തീരുമാനിച്ചു എന്ന പ്രചാരണം തെറ്റെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇക്കാര്യത്തില്‍ കേന്ദ്രത്തിന്‍റെ പേരില്‍ പ്രചരിക്കുന്ന കത്ത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. 1950 മുതല്‍ രജിസ്റ്റര്‍ ചെയ്ത ഭൂമികള്‍, കെട്ടിടങ്ങള്‍, വീടുകള്‍ തുടങ്ങിയവയുടെ ആധാരം ഉള്‍പെടെയുള്ള രേഖകള്‍ ആദ്യം ഡിജിറ്റലാക്കി സൂക്ഷിക്കാനും പിന്നീട് ആധാറുമായി ബന്ധിപ്പിക്കാനും കേന്ദ്ര തീരുമാനിച്ചെന്നും ഇത് സംബന്ധിച്ച സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു എന്നുമായിരുന്നു പ്രചരിച്ചിരുന്ന വാര്‍ത്ത.

TAGS :

Next Story