തട്ടിക്കൊണ്ടുപോയവര്‍ മോശമായി പെരുമാറിയിട്ടില്ലെന്ന് ഫാദര്‍ ടോം ഉഴുന്നാലില്‍
തട്ടിക്കൊണ്ടുപോയവര്‍ മോശമായി പെരുമാറിയിട്ടില്ലെന്ന് ഫാദര്‍ ടോം ഉഴുന്നാലില്‍
തട്ടിക്കൊണ്ടുപോയവര്‍ മരുന്നും മറ്റും തന്നുവെന്നും വാര്‍ത്താ കുറിപ്പില്‍ പറയുന്നു. എന്നാല്‍ വാര്‍ത്താ കുറിപ്പില്‍ ഇന്ത്യന്‍ ഇടപെടലുകളെക്കുറിച്ച് പരാമര്‍ശങ്ങളില്ല.
തട്ടിക്കൊണ്ടുപോയവര്‍ തന്നോട് മോശമായി പെരുമാറിയിട്ടില്ലെന്ന് ഫാദര്‍ ടോം ഉഴുന്നാലില്‍. ഭീകരരുടെ പിടിയില്‍ നിന്ന് മോചിതനായി വത്തിക്കാനിലെത്തിയ ശേഷമായിരുന്നു ഉഴുന്നാലിന്റെ പ്രതികരണം. ഉഴുന്നാലുമായി കേന്ദ്ര മന്ത്രി സുഷമ സ്വരാജ് ടെലഫോണില്‍ സംസാരിച്ചു. കേന്ദ്രത്തിന്റെ ഇടപെടലുകളാണ് മോചനം സാധ്യമാക്കിയതെന്ന് വിദേശകാര്യ സഹമന്ത്രി വികെ സിങ് അവകാശപ്പെട്ടു.
ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനത്തിനായി കേന്ദ്ര സര്‍ക്കാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ലെന്ന വിമര്‍ശനത്തിന് മറുപടിയായാണ് കേന്ദ്ര സഹമന്ത്രി വി കെ സിങ്ങിന്റെ അവകാശവാദം. നിശബ്ദമായാണ് വിദേശകാര്യമന്ത്രാലയം പ്രവര്‍ത്തിക്കുന്നതെന്നും അന്തിമ ഫലമാണ് പ്രധാനമെന്നും വി കെ സിങ് പറഞ്ഞു.
ഫാദര്‍ ടോം ഉഴുന്നാലിലുമായി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ടെലിഫോണില്‍ സംസാരിച്ചു. ഇന്ത്യക്കാര്‍ക്കും സര്‍ക്കാരിനും ഫാദര്‍ ടോം ഉഴുന്നാലില്‍ നന്ദി രേഖപ്പെടുത്തിയതായി അവര്‍ ട്വിറ്ററില്‍ കുറിച്ചു. ഫാദര്‍ ഉഴുന്നാലിലിനെ രക്ഷിക്കാന്‍ സഹായിച്ച ഒമാന്‍ സര്‍ക്കാരിനും സുഷമ നന്ദി പറഞ്ഞു.
വത്തിക്കാനിലെത്തിയ ടോം ഉഴുന്നാല്‍ മോചനത്തിന് സഹായിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞു. ദൈവത്തിന് നന്ദി. തട്ടിക്കൊണ്ടുപോയവര്‍ തന്നോട് മോശമായി പെരുമാറിയില്ല. മൂന്നുതവണ താവളം മാറ്റി. പ്രമേഹത്തിനുള്ള മരുന്നും മറ്റും തന്നുവെന്നും വാര്‍ത്താ കുറിപ്പില്‍ പറയുന്നു. എന്നാല്‍ വാര്‍ത്താ കുറിപ്പില്‍ ഇന്ത്യന്‍ ഇടപെടലുകളെക്കുറിച്ച് പരാമര്‍ശങ്ങളില്ല.
Adjust Story Font
16