തോമസ് ഐസകിനെ 'സോമാലിയയിലെ ധനമന്ത്രി'യെന്ന് വിളിച്ച് ജയറാം രമേശ്
തോമസ് ഐസകിനെ 'സോമാലിയയിലെ ധനമന്ത്രി'യെന്ന് വിളിച്ച് ജയറാം രമേശ്
പാര്‍ട്ടിയിലെ ഫിദല്‍ കാസ്ട്രോയെയും ജി സുധാകരനെയും താന്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും
കേരളത്തിന്റെ പുതിയ ധനമന്ത്രി തോമസ് ഐസകിനെ 'സോമാലിയയിലെ ധനമന്ത്രി'യെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. പക്ഷേ പരാമര്‍ശത്തിലൂടെ ജയറാം രമേശ് കളിയാക്കിയത് തോമസ് ഐസകിനെയല്ല, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മോദിയുടെ സോമാലിയ പരാമര്‍ശത്തെയും ആയിരുന്നുവെന്നുമാത്രം.
കേരളത്തിന്റെ ധനമന്ത്രിയായി ചുമതലയേറ്റെടുത്ത തോമസ് ഐസകിനെ അഭിനന്ദിക്കാനായി ഫോണില്‍ വിളിപ്പോള്‍ 'സോമാലിയയുടെ ധനമന്ത്രിക്ക് അഭിനന്ദനങ്ങള്‍' എന്നാണ് താന്‍ പറഞ്ഞത് എന്നാണ് ജയറാം രമേശ് മാധ്യമങ്ങളോട് പറഞ്ഞത്. അതുകൊണ്ട് തോമസ് ഐസക് ഉറക്കെ പൊട്ടിച്ചിരിക്കുകയും മോദിയുടെ സോമാലിയ പരാമര്‍ശം എല്ലാ മലയാളികളെയും അപമാനിക്കുന്നതയിരുന്നുവെന്ന് മറുപടി നല്‍കുകയും ചെയ്തെന്ന് മുന്‍ കേന്ദ്ര മന്ത്രി പറഞ്ഞു.
കേരളത്തെ സോമാലിയയോട് ഉപമിച്ച പരാമര്‍ശം പിന്‍വലിക്കാത്തതില്‍ കോണ്‍ഗ്രസിനും സിപിഎമ്മിനും ഒരുപോലെ അമര്‍ഷമുണ്ട്. സിപിഎമ്മിലെ വിമതശബ്ദത്തിന്റെ പേരില്‍ പാര്‍ട്ടിക്കിട്ട് ഒരു കുത്ത് കൊടുക്കാനും ജയറാം രമേശ് മറന്നില്ല. പാര്‍ട്ടിയിലെ ഫിദല്‍ കാസ്ട്രോയെയും ജി സുധാകരനെയും താന്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് തോമസ് ഐസകിനോട് പറഞ്ഞതത്രെ...
Adjust Story Font
16