ജമ്മു കശ്മീരിലെ സംഘര്‍ഷത്തിന് നേരിയ അയവ്
ജമ്മു കശ്മീരിലെ സംഘര്‍ഷത്തിന് നേരിയ അയവ്
പരമാവധി സംയമനം പാലിക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍; എല്ലാവരുടെയും സഹകരണം ആവശ്യമാണെന്ന് മുഖ്യമന്ത്രി മെഹ്ബുബ മുഫ്തി
നാല് ദിവസത്തിന് ശേഷം ജമ്മു കശ്മീരിലെ സംഘര്‍ഷത്തിന് നേരിയ അയവ്. ഇന്ന് കാര്യമായ അക്രമ സംഭങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തില്ല. അതേസമയം സഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 34ആയി.സമാധാനം പുനസ്ഥാപിക്കുന്നതിന് സര്‍ക്കാരിന് ആവുന്നതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി പറഞ്ഞു.
ഹിസ്ബുൽ മുജാഹിദ്ദീന്‍ തലവന്‍ ബുര്‍ഹാന്‍ വാനി സൈനിക നടപടിയില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കശ്മീരിലുണ്ടായ സംഘര്‍ഷത്തിന് അഞ്ചാം ദിവസമാണ് നേരിയ അയവുവരുന്നത്.അതേസമയം സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നുണ്ട്.10 ജില്ലകള്‍ ഇപ്പോഴും നിരോധനാജ്ഞതുടരുകയാണ്.ഇന്റെര്‍മെറ്റ് സേവനങ്ങള്‍ക്കേര്‍പ്പെടുത്തിയ വിലക്കും പിന്‍വലിച്ചിട്ടില്ല..സര്‍ക്കാരിന് ആവുന്നതെല്ലാം ചെയ്യുമെന്നും ജനങ്ങള്‍ ശാന്തരാകണമെന്നും കുട്ടികള്‍ അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതിരിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി പറഞ്ഞു.
സംഘര്‍ഷ സാധ്യത നിലനില്‍ക്കെ വിഘടവാദി നേതാവ് മിര്‍വായിസ് ഉമ്മര്‍ ഫാറൂഖിനെ പോലീസ് അറസ്റ്റ് ചെയ്തു.
മാര്‍ച്ച് നടത്താനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് നജീനിലെ വസതിയില്‍വെച്ചായിരുന്നു അറസ്റ്റ്.വിഘടവാദിനേതാക്കളായ സെയ്ദ് അലീഷാ ഗിലാനിയേയും യാസിന്‍ മാലിക്കിനേയും നേരത്തെ പോലീസ് അറസ്റ്റ്‌ചെയ്തിരുന്നു.അതേസമയം കശ്മീര്‍ പ്രശ്നത്തില്‍ ഇന്ത്യയെ വിമര്‍ശിച്ചുകൊണ്ടുള്ള പാകിസ്താന്റെ പ്രസ്താനകള്‍ തുടരുകയാണ്.
കശ്മീരില്‍ അനിഷ്ട സംഭവങ്ങളുടെ പശ്ചാതലത്തില്‍ ഐക്യരാഷ്ട്ര സഭയുടെ നീരീക്ഷണത്തില്‍ ഹിതപരിശോധന നടത്തണമെന്നുമാണ് പാകിസ്താന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഒടുവില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
Adjust Story Font
16