19കാരിയെ കൊലപ്പെടുത്തിയ യുവാക്കളെ നാട്ടുകാര്‍ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു, ഒരാള്‍ കൊല്ലപ്പെട്ടു
19കാരിയെ കൊലപ്പെടുത്തിയ യുവാക്കളെ നാട്ടുകാര്‍ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു, ഒരാള്‍ കൊല്ലപ്പെട്ടു
അമരാവതിയില്‍ ഞായറാഴ്ചയാണ് സംഭവം
പത്തൊമ്പതുകാരിയെ കൊലപ്പെടുത്തിയ രണ്ട് യുവാക്കളെ നാട്ടുകാര്‍ കൈകാര്യം ചെയ്തു, ഒരാള്‍ കൊല്ലപ്പെട്ടു. അമരാവതിയില്‍ ഞായറാഴ്ചയാണ് സംഭവം. പെണ്‍കുട്ടിയുടെ കൊലപാതകത്തിന് കാരണക്കാരായ ശ്രീസായ്, പവന്‍ കുമാര്‍ എന്നിവരെയാണ് നാട്ടുകാര്‍ മര്‍ദ്ദിച്ചത്. ഇതില്‍ ശ്രീസായ് ആണ് മരിച്ചത്. ഗുണ്ടൂര്‍, അടാവുല്‍ദീവി സ്വദേശിനിയായ എസ്.കെ ജാസ്മിനെയാണ് ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തിയത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങിനെ. ജാസ്മിന്‍ വീട്ടില്‍ ഒറ്റക്കായിരുന്ന സമയത്ത് ശ്രീസായിയും പവനും ചേര്‍ന്ന് യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു. എതിര്‍ക്കാന്‍ ശ്രമിച്ച ജാസ്മിന്റെ കഴുത്തില്‍ ഇരുവരും ബെല്‍റ്റ് മുറുക്കി കൊലപ്പെടുത്തിയ ശേഷം പിന്നീട് മൃതദേഹം ഫാനില്‍ കെട്ടിത്തൂക്കുകയും ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതായി അയല്‍ക്കാരോട് വിളിച്ചു പറയുകയും ചെയ്തു. ഇഷ്ടമില്ലാത്ത കല്യാണത്തിന് പെണ്‍കുട്ടിയെ വീട്ടുകാര്‍ നിര്‍ബന്ധിച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് യുവാക്കള്‍ പറഞ്ഞുപരത്തുകയും ചെയ്തു. എന്നാല്‍ ജാസ്മിന്റെ ശരീരത്തില്‍ കണ്ട മുറിവുകള്‍ അയല്‍ക്കാരില്‍ സംശയമുണര്‍ത്തി. അവര്‍ യുവാക്കളെ മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു.
സ്ഥലത്തെത്തിയ പൊലീസ് ഉടനെ തന്നെ യുവാക്കളെ മോചിപ്പിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ശ്രീസായ് മരിച്ചു. പവന്‍കുമാര്‍ ചികിത്സയിലാണ്. ജാസ്മിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി സമീപത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
Adjust Story Font
16