ഡിജിറ്റല്‍ ഇടപാടുകളിലെ പ്രശ്നങ്ങള്‍ തടയാന്‍ സൈബര്‍ സുരക്ഷ ശക്തമാക്കും
ഡിജിറ്റല്‍ ഇടപാടുകളിലെ പ്രശ്നങ്ങള്‍ തടയാന്‍ സൈബര്‍ സുരക്ഷ ശക്തമാക്കും
ഡിജിറ്റല്‍ ഇടപാടുകളിലുണ്ടായേക്കാവുന്ന പ്രശ്നങ്ങള്‍ മുന്നില്‍ കണ്ട് കേന്ദ്രസര്‍ക്കാര്‍ സൈബര്‍ സുരക്ഷ നടപടികള്‍ ശക്തമാക്കുന്നു
ഡിജിറ്റല്‍ ഇടപാടുകളിലുണ്ടായേക്കാവുന്ന പ്രശ്നങ്ങള്‍ മുന്നില്‍ കണ്ട് കേന്ദ്രസര്‍ക്കാര്‍ സൈബര്‍ സുരക്ഷ നടപടികള്‍ ശക്തമാക്കുന്നു. ഇതിന്‍റെ ഭാഗമായി സമാന സ്വഭാവത്തോടെ പ്രവര്‍ത്തിക്കുന്ന പ്രശ്ന പരിഹാര - ട്രിബ്യൂണലുകളെ ലയിപ്പിക്കാനുള്ള തീരുമാനം ഉടനുണ്ടാകും. ഇതു സംബന്ധിച്ച് കേന്ദ്ര മന്ത്രിസഭ ധാരണയിലെത്തിയിട്ടുണ്ടെന്ന് കേന്ദ്ര ഐടി വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
ആദായ നികുതി, ഉപഭോക്തൃ സംരക്ഷണം, കമ്പനി നിയമം, വൈദ്യുതി, റെയില്‍വെ ദുരന്തങ്ങളും അപകടങ്ങളും തുടങ്ങി വിവിധ വിഷങ്ങളുമായി ബന്ധപ്പെട്ട 36 തര്‍ക്ക പരിഹാര - ട്രിബ്യൂണലുകള്‍ രാജ്യത്ത് ഇന്ന് നിലവിലുണ്ട്. ഇവയില്‍ പലതിനെയും പരസ്പരം ലയിപ്പിച്ച് 18 ആക്കി ചുരുക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. ഡിജിറ്റല്‍ പണ ഇടപാടുകള്‍ സജീവമായാല്‍ ഉണ്ടാകുന്ന സൈബര്‍ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് ഇത്തരം നടപടികളെന്നും ഇക്കാര്യത്തില്‍ കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം ഉടനുണ്ടാകുമെന്നും കേന്ദ്ര ഐടി വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
സൈബര്‍ അപ്പലറ്റ് ട്രിബ്യൂണല്‍, ടെലകോം ഡിസ്പ്യൂട്ട് അപ്പലറ്റ് ട്രിബ്യൂണല്‍ എന്നിവയായിരിക്കും ആദ്യഘട്ടത്തില്‍ ലയിപ്പിക്കുക. നോട്ട് അസാധുവാക്കലിന്‍റെ ലക്ഷ്യമായി കള്ളപ്പണം കണ്ടുകെട്ടലാണ് തുടക്കത്തില്‍ സര്‍ക്കാര്‍ ഉയര്‍ത്തിക്കാണിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ഡിജിറ്റല്‍ ഇന്ത്യക്കും കറണ്‍സി രഹിത ഇടപാടുകള്‍ക്കുമാണ് ഊന്നല്‍. ഡിജി ധന്‍ യോജന ഉള്‍പ്പെടെ ഓണ്‍ലൈന്‍ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്ന വിവിധ പദ്ധതികള്‍ ഇതിന്‍റെ ഭാഗമായി പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാല്‍ പെടിഎം അടക്കം ജനങ്ങളോട് പ്രധാനമന്ത്രി തന്നെ ശിപാര്‍ശ ചെയ്ത ഓണ്‍ലൈന്‍ വാല്ലറ്റ് സംവിധാനങ്ങളില്‍ പോലും കഴിഞ്ഞ ദിവസം സുരക്ഷാ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Adjust Story Font
16