അര്‍ണബിനെ മാധ്യമധര്‍മം പഠിക്കാന്‍ ഇന്റേണ്‍ഷിപ്പിന് ക്ഷണിച്ച് തെഹല്‍ക്ക മാധ്യമപ്രവര്‍ത്തകര്‍
അര്‍ണബിനെ മാധ്യമധര്‍മം പഠിക്കാന്‍ ഇന്റേണ്‍ഷിപ്പിന് ക്ഷണിച്ച് തെഹല്‍ക്ക മാധ്യമപ്രവര്‍ത്തകര്‍
ടൈംസ് നൗ ചാനലില്‍ ലൈവ് ചര്‍ച്ചയ്ക്കിടെ മുസ്‍ലിം യുവ മാധ്യമപ്രവര്‍ത്തകനെ എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി ഐഎസ് അനുഭാവി എന്ന് വിളിച്ചതിനെതിരെ തെഹല്‍ക്ക മാധ്യമപ്രവര്‍ത്തകരും രംഗത്ത്.
ടൈംസ് നൗ ചാനലില്‍ ലൈവ് ചര്‍ച്ചയ്ക്കിടെ മുസ്‍ലിം യുവ മാധ്യമപ്രവര്‍ത്തകനെ എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി ഐഎസ് അനുഭാവി എന്ന് വിളിച്ചതിനെതിരെ തെഹല്‍ക്ക മാധ്യമപ്രവര്‍ത്തകരും രംഗത്ത്. മാധ്യമധര്‍മം പഠിക്കാന്‍ ഇന്റേണ്‍ഷിപ്പിന് ക്ഷണിക്കുകയാണ് തെഹല്‍ക്ക മാധ്യമപ്രവര്‍ത്തകര്‍. ഡിഎന്‍എയില്‍ മാധ്യമപ്രവര്‍ത്തകനായ അസദ് അഷ്റഫിനെയാണ് ചാനല്‍ ചര്‍ച്ചക്കിടെ ഇന്ത്യന്‍ മുജാഹീദ്ദീന്‍ അനുഭാവിയെന്ന് വിളിച്ചത്.
ഒരു മാധ്യമപ്രവര്‍ത്തകന്‍ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന ധര്‍മങ്ങള്‍ തെഹല്‍ക്കയില്‍ ഇന്റേണ്‍ഷിപ്പിന് എത്തിയാല്‍ പഠിക്കാമെന്നായിരുന്നു പ്രതിഷേധസ്വരത്തിന്റെ ഉള്ളടക്കം. മാധ്യമപ്രവര്‍ത്തകന്‍ ധാര്‍മികതയും ആത്മാര്‍ഥതയും ലാളിത്യവും നീതിക്കായി അടിയുറച്ച് നില്‍ക്കേണ്ടവനുമാണ്. ഇതൊക്കെ നിങ്ങള്‍ക്ക് താത്പര്യമുണ്ടെങ്കില്‍ തെഹല്‍ക്കയിലെത്തിയാല്‍ പഠിപ്പിക്കാം എന്നുമാണ് മാധ്യമപ്രവര്‍ത്തകരുടെ വാഗ്ദാനം. നേരത്ത അര്‍ണബിനെതിരെ തെഹല്‍ക്ക മുന്‍ മാധ്യമപ്രവര്‍ത്തകന്‍ അനുരാഗ് ത്രിപാഠി രംഗത്തുവന്നിരുന്നു.
You know #ArnabGoswami why you can't ever come close to match the standard of Asad Ashraf or any other journalist or...
Posted by Anurag Tripathi on Wednesday, May 25, 2016
ടൈംസ് നൗ ചാനലില്‍ ബട്‍ല ഹൌസ് ഏറ്റുമുട്ടല്‍ ആയിരുന്നു ചര്‍ച്ചയുടെ വിഷയം. ചര്‍ച്ചയ്ക്കിടെ ബട്‍ല ഹൌസ് ഏറ്റുമുട്ടല്‍ വ്യാജ ഏറ്റുമുട്ടല്‍ ആണെന്ന് അസദ് സംസാരിച്ചിരുന്നു. തുടര്‍ന്ന് അസദിനെതിരെ ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഏജന്റ്, ഐഎസ് അനുഭാവി എന്നിങ്ങനെയുള്ള പരാമര്‍ശങ്ങളാണ് അര്‍ണബ് ഉന്നയിച്ചത്. വിവാദമായതിനെ തുടര്‍ന്ന് ടൈംസ് നൌ തങ്ങളുടെ വെബ്സൈറ്റില്‍ നിന്ന് പ്രസ്തുത വീഡിയോ ഒഴിവാക്കി. മുഖ്യധാര മാധ്യമങ്ങളും മറ്റും ഇടപെടുന്നില്ലെങ്കിലും സോഷ്യൽ മീഡിയയില്‍ സ്റ്റാന്റ് വിത്ത് അഷ്‌റഫ്, ഷെയിം ഓണ് അര്‍ണബ് ഗോസാമി (#ShameOnArnabGoswami, #StandWithAsadAshraf)എന്നിങ്ങനെയുള്ള ഹാഷ്ടാഗുകളില്‍ കാമ്പയിന്‍ പ്രചരിച്ചിട്ടുണ്ട്. ചര്‍ച്ചയ്ക്ക് ശേഷമുള്ള അസദിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനും വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.
Adjust Story Font
16