എല്‍പിജി വില കുത്തനെ കൂട്ടി
എല്‍പിജി വില കുത്തനെ കൂട്ടി
സബ്സിഡിയുള്ള സിലിണ്ടറിന് 94 രൂപ വര്‍ദ്ധിച്ച് 729 രൂപ ആയി
പാചകവാതകത്തിന്റെ വില എണ്ണക്കന്പനികള്‍ കുത്തനെ കൂട്ടി. സബ്സിഡിയുള്ള സിലിണ്ടറിന് 94 രൂപ വര്‍ദ്ധിച്ച് 729 രൂപ ആയി. വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 146 രൂപയും കൂട്ടി. ഇതോടെ ഈ സിലിണ്ടറിന്റെ വില 1289 രൂപ ആയി.
പാചക വാതക വില എല്ലാ മാസവും പുന:പരിശോധിക്കാന്‍ എണ്ണ കമ്പനികള്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കമ്പനികൾ ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് പുതിയ വർധനവിന് തീരുമാനമെടുത്തത്. ഇതിന്‍റെ അടിസ്ഥാനത്തിലുള്ള തുടര്‍ച്ചയായ വര്‍ധനവാണിത്. 635 രൂപയുണ്ടായിരുന്ന സിലിണ്ടർ ലഭിക്കണമെങ്കിൽ 729 രൂപ നൽകണം. ഇതിൽ 84 രൂപ 60 രൂപ സബ്സിഡിയായി തിരികെ ലഭിക്കും. ഫലത്തിൽ 4 രൂപ 60 പൈസയാണ് വർദ്ധിച്ചത്.
19 കിലോഗ്രാം തൂക്കം വരുന്ന വാണിജ്യാവശ്യങ്ങൾക്കുള്ള സിലിണ്ടറിന് 146 രൂപ വർദ്ധിച്ച് 1289 രൂപയായി. പാചക വാതകത്തിന്റെ വിലവര്‍ധന ഏറ്റവും അധികം ബാധിക്കുന്നത് ഹോട്ടലുകളെയും കേറ്ററിങ് സര്‍വീസുകളെയുമാണ്. ഹോട്ടല്‍ ഭക്ഷണത്തെ ആശ്രയിക്കുന്ന സാധാരണക്കാർ വലയും.
നിലവില്‍ ഭക്ഷണ വില നിയന്ത്രണത്തിന് മാനദണ്ഡങ്ങള്‍ ഒന്നുമില്ലാത്തതും പ്രശ്നമാണ്. സാധാരണക്കാരന്റെ പോക്കറ്റ് കാലിയാക്കുന്നതാണ് പുതിയ വില വർദ്ധനവ്
Adjust Story Font
16