അഫ്‍സ്‍പ നടപ്പിലാക്കുന്നതിന് പിന്തുണയുമായി ആര്‍.എസ്.എസ്
അഫ്‍സ്‍പ നടപ്പിലാക്കുന്നതിന് പിന്തുണയുമായി ആര്‍.എസ്.എസ്
കനയ്യ കുമാറിനെ പോലെ സ്വതന്ത്ര പ്രസംഗത്തിന്റെ പേരിൽ രാജ്യദ്രോഹകരമായ കാര്യങ്ങൾ ചെയ്യുന്നവരുണ്ട്. കനയ്യ കുമാറിനെ പോലുള്ളവരെ പിന്തുണയ്ക്കുന്നവർക്ക് ....
അസമിൽ സായുധസേനയ്ക്ക് പ്രത്യേക അധികാരം നൽകുന്ന അഫ്‍സ്‍പ നിയമം നടപ്പിലാക്കുന്നതിന് പിന്തുണയുമായി ആർ.എസ്.എസ്. സംഘർഷം നിലനിൽക്കുന്ന സ്ഥലങ്ങളിൽ അഫ്‍സ്‍പ അത്യാവശ്യമാണെന്ന് ആർ.എസ്.എസ് മുഖ്യപത്രമായ ഓർഗനൈസറിൽ പറയുന്നു. സായുധ കലാപങ്ങൾ നിയന്ത്രിക്കുന്നത് സംസ്ഥാന പൊലീസിന് പരിശീലനം നൽകണമെന്നും സൈനിക വിന്യാസം കൊണ്ടുവരുന്നതുവരെ അഫ്സ്പ അധികാരമുള്ള പൊലീസുകാരെ വിന്യസിക്കണമെന്നും ഓർഗനൈസറിന്റെ മുഖപ്രസംഗത്തിൽ പറയുന്നു.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഉൾപ്പെടെയുള്ള ആരോപണങ്ങളിലേക്ക് സൈനികരെ വലിച്ചിഴയ്ക്കുന്ന സാഹചര്യം നിലവിലുണ്ട്. അവരെ കോടതിയിലേക്ക് വലിച്ചിഴക്കാനും സസ്പെൻഡ് ചെയ്യാനും ശ്രമങ്ങൾ നടക്കുന്നു. മിലിട്ടറി കോടതിയിലും സിവിൽ കോടതിയിലും വരെ അവർക്കെതിരെ കേസുകളുണ്ട്. അതിനാൽ സൈനികരെ സംരക്ഷിക്കുന്നതിനും അഫ്സ്പ കൊണ്ടുവരേണ്ടത് ആവശ്യമാണ് – മുഖപ്രസംഗത്തിൽ ആർ.എസ്.എസ് വ്യക്തമാക്കുന്നു. കനയ്യ കുമാറിനെ പോലെ സ്വതന്ത്ര പ്രസംഗത്തിന്റെ പേരിൽ രാജ്യദ്രോഹകരമായ കാര്യങ്ങൾ ചെയ്യുന്നവരുണ്ട്. കനയ്യ കുമാറിനെ പോലുള്ളവരെ പിന്തുണയ്ക്കുന്നവർക്ക് ഭീകരരിൽനിന്ന് പണം കിട്ടിയിട്ടുണ്ടാകുമെന്നും മുഖപ്രസംഗത്തിൽ ആർഎസ്എസ് ആരോപിക്കുന്നു. ജമ്മു കശ്മീർ, നാഗാലൻഡ്, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലാണ് നിലവിൽ സായുധസേനയ്ക്ക് പ്രത്യേക അധികാരം നൽകിയിരിക്കുന്നത്.
Adjust Story Font
16