രാമരാജ്യം നടപ്പിലാക്കണമെന്ന് ഉത്തരവിടാനാകില്ലെന്ന് സുപ്രീംകോടതി
രാമരാജ്യം നടപ്പിലാക്കണമെന്ന് ഉത്തരവിടാനാകില്ലെന്ന് സുപ്രീംകോടതി
ഞങ്ങള്‍ ഉത്തരവിറക്കിയാല്‍ എല്ലാം നടപ്പിലാകുമെന്നാണോ താങ്കളുടെ ചിന്ത? രാജ്യത്ത് അഴിമതി ഉണ്ടാകരുതെന്ന് ഉത്തരവിട്ടാലുടന്‍ അഴിമതി ഇല്ലാതാകുമെന്ന് കരുതുന്നുണ്ടോ? .....
ഇന്ത്യയില്‍ രാമരാജ്യം നടപ്പിലാക്കണമെന്ന് ഉത്തരവിടാനാകില്ലെന്ന് സുപ്രീംകോടതി. കോടതിക്ക് രാജ്യത്ത് പലതും ചെയ്യണമെന്നുണ്ടെങ്കിലും പരിമിതമായ കഴിവ് മാത്രമാണുള്ളതെന്നും ചീഫ് ജസ്റ്റിസ് ടിഎസ് ഠാക്കൂര്‍ അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.
ഞങ്ങള്‍ ഉത്തരവിറക്കിയാല്‍ എല്ലാം നടപ്പിലാകുമെന്നാണോ താങ്കളുടെ ചിന്ത? രാജ്യത്ത് അഴിമതി ഉണ്ടാകരുതെന്ന് ഉത്തരവിട്ടാലുടന്‍ അഴിമതി ഇല്ലാതാകുമെന്ന് കരുതുന്നുണ്ടോ? - ഹരജിക്കാരനോട് കോടതി ചോദിച്ചു. ഇന്ത്യയില്‍ നടപ്പാതകളുടെയും റോഡുകളുടെയും കയ്യേറ്റം വ്യാപകമാകുകയാണെന്നും ഇതിന് അറുതി വരുത്താനായി രാമരാജ്യം നടപ്പിലാക്കാന്‍ ഉത്തരവിടണമെന്നുമായിരുന്നു ഹരജിക്കാരന്‍റെ ആവശ്യം. രാജ്യത്ത് എല്ലാം തെറ്റായാണ് നടക്കുന്നതെന്ന നിഗമനത്തില്‍ കോടതിക്ക് ഉത്തരവിടാനാകില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് അറിയിച്ചു.
Adjust Story Font
16