Quantcast

കോണ്‍ഗ്രസ് സര്‍ക്കാരുകളെ പിരിച്ചുവിടാന്‍ ബിജെപി ശ്രമമെന്ന് കോണ്‍ഗ്രസ്

MediaOne Logo

admin

  • Published:

    26 May 2018 4:46 PM GMT

കോണ്‍ഗ്രസ് സര്‍ക്കാരുകളെ പിരിച്ചുവിടാന്‍ ബിജെപി ശ്രമമെന്ന് കോണ്‍ഗ്രസ്
X

കോണ്‍ഗ്രസ് സര്‍ക്കാരുകളെ പിരിച്ചുവിടാന്‍ ബിജെപി ശ്രമമെന്ന് കോണ്‍ഗ്രസ്

അരുണാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും സംഭവിച്ചത് ഹിമാചല്‍ പ്രദേശിലും മണിപ്പൂരിലും ആവര്‍ത്തിച്ചാല്‍ 4 സംസ്ഥാനങ്ങളിലാണ് കോണ്‍ഗ്രസിന് തുടര്‍ച്ചയായി അധികാരം നഷ്ടപ്പെടുക.

അരുണാചല്‍ പ്രദേശിനും ഉത്തരാഖണ്ഡിനും പിറകെ ഹിമാചല്‍പ്രദേശ്, മണിപ്പൂര്‍ സര്‍ക്കാരുകളെക്കൂടി പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയേക്കുമെന്ന ആശങ്കയിലാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം. ഹിമാചല്‍ പ്രദേശില്‍ ചില എം.എല്‍.എമാര്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയ്ക്കൊപ്പം പോയേയ്ക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ മുഖ്യമന്ത്രി വീര്‍ഭദ്ര സിങ്ങ് സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. അതേസമയം സംസ്ഥാന സര്‍ക്കാരുകളെ അട്ടിമറിയ്ക്കാന്‍ ശ്രമിയ്ക്കുന്നുവെന്ന കോണ്‍ഗ്രസിന്റെ ആരോപണം ബി.ജെ.പി നിഷേധിച്ചു.

മുഖ്യമന്ത്രി വീര്‍ഭദ്രസിങ്ങ് വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം നേരിടുന്ന സാഹചര്യത്തിലാണ് ഹിമാചല്‍പ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നിലനില്‍പ്പ് സംബന്ധിച്ച് സംശയങ്ങളുയര്‍ന്നത്. സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിയ്ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നാണ് കോണ്‍ഗ്രസ് ആരോപിയ്ക്കുന്നത്. ‌ഇതിനിടെ ഏതാനും എം.എല്‍.എമാര്‍ വീര്‍ഭദ്ര സിങ്ങിനുള്ള പിന്തുണ പിന്‍വലിച്ച് ബി.ജെ.പിയില്‍ ചേര്‍ന്നേയ്ക്കുമെന്ന് അഭ്യൂഹമുണ്ട്.

മണിപ്പൂരിലാവട്ടെ 25 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ സര്‍ക്കാരിനെതിരെ രംഗത്തു വന്നിട്ടുണ്ട്. ഇവരുടെ ആവശ്യങ്ങള്‍ കോണ്‍ഗ്രസ് അംഗീകരിച്ചില്ലെങ്കില്‍ തങ്ങള്‍ക്കൊപ്പം ചേരുമെന്ന് സംസ്ഥാനത്തെ ബി.ജെ.പി നേതാക്കള്‍ തന്നെ പറയുന്നുണ്ട്. രണ്ടിടങ്ങളിലെയും വിമത എം.എല്‍.എമാരെ അടര്‍ത്തി മാറ്റി സര്‍ക്കാരുകളെ പിരിച്ചുവിടാനുള്ള നീക്കമാണ് ബി.ജെ.പി നടത്തുന്നതെന്നാണ് കോണ്‍ഗ്രസ് ഭയപ്പെടുന്നത്. ‌

അരുണാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും സംഭവിച്ചത് ഹിമാചല്‍ പ്രദേശിലും മണിപ്പൂരിലും ആവര്‍ത്തിച്ചാല്‍ 4 സംസ്ഥാനങ്ങളിലാണ് കോണ്‍ഗ്രസിന് തുടര്‍ച്ചയായി അധികാരം നഷ്ടപ്പെടുക. ജനാധിപത്യത്തെ അട്ടിമറിച്ച് സര്‍ക്കാരുകളെ പിരിച്ചു വിടാനാണ് ബി.ജെ.പി ശ്രമിയ്ക്കുന്നതെന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോപണമുന്നയിച്ചിട്ടുണ്ട്. എന്നാല്‍ ഈ ആരോപണം ബി.ജെ.പി നിഷേധിച്ചു.

TAGS :

Next Story