ജയലളിതയുടെ ആരോഗ്യത്തെ കുറിച്ച് തങ്ങള്‍ കള്ളം പറഞ്ഞതായി തമിഴ്നാട് മന്ത്രി
ജയലളിതയുടെ ആരോഗ്യത്തെ കുറിച്ച് തങ്ങള്‍ കള്ളം പറഞ്ഞതായി തമിഴ്നാട് മന്ത്രി
കള്ളം പറയാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുകയായിരുന്നുവെന്നും സത്യത്തില്‍ ആരും തന്നെ ജയയെ കണ്ടിരുന്നില്ലെന്നും തമിഴ്നാട് വനംവകുപ്പ് മന്ത്രി ഡിണ്ടിക്കല്‍ സി ശ്രീനിവാസന്‍.
അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ജയലളിതയെ കണ്ടതായി കള്ളം പറയാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുകയായിരുന്നുവെന്നും സത്യത്തില്‍ ആരും തന്നെ ജയയെ കണ്ടിരുന്നില്ലെന്നും തമിഴ്നാട് വനംവകുപ്പ് മന്ത്രി ഡിണ്ടിക്കല്‍ സി ശ്രീനിവാസന്‍. ഒരു പാര്‍ട്ടി മീറ്റിംഗിലാണ് ശ്രീനിവാസന്‍റെ തുറന്നു പറച്ചില്‍. ജയലളിത ഇഡ്ഡലി കഴിച്ചെന്നും ആളുകള്‍ അവരെ കണ്ടെന്നുമെല്ലാം നുണയായിരുന്നു. സത്യം പറഞ്ഞാല്‍ അവരെ ആരും തന്നെ നേരില്‍ കണ്ടിരുന്നില്ല. അമ്മയുടെ ആരോഗ്യസ്ഥിതിയില്‍ അഭിവൃദ്ധിയുണ്ടെന്ന ധാരണ വരുത്താനാണ് അത്തരമൊരു നുണ പറഞ്ഞത്, സത്യത്തില്‍ ജയ ഇഡ്ഡലി കഴിക്കുന്നതോ ചായ കുടിക്കുന്നതോ സംസാരിക്കുന്നതോ ആരും കണ്ടിരുന്നില്ല. എല്ലാം നുണകളായിരുന്നു. ഇതിന് അണികളോട് ക്ഷമ ചോദിക്കുന്നു.
ജയയുടെ ഉറ്റ തോഴിയായ ശശികലയെയും മന്നാര്‍ഗുഡി കുടുംബത്തെയും ലക്ഷ്യം വയ്ക്കുന്നതാണ് പുതിയ വെളിപ്പെടുത്തല്‍. മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വവും നേരത്തെ ജയയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് രംഗതെത്തിയിരുന്നു. പനീര്‍ശെല്‍വം വഞ്ചകരുടെ കൂടാരത്തിലാണെന്നാണ് ശശികല അന്ന് തിരിച്ചടിച്ചിരുന്നത്. ജയലളിതയെ സന്ദര്‍ശിക്കാന്‍ ആര് വന്നാലും ശശികലയുടെ ബന്ധുക്കളാണ് അവരുമായി സംസാരിച്ചിരുന്നതെന്നാണ് പുതിയ വെളിപ്പെടുത്തല്‍.
Adjust Story Font
16