"ഞാന്‍ ഈ ലോകം ത്യജിച്ചവന്‍, 30 ലക്ഷം പിഴ അടയ്ക്കാനാവില്ല": ഗുര്‍മീത് റാം റഹിം
"ഞാന്‍ ഈ ലോകം ത്യജിച്ചവന്‍, 30 ലക്ഷം പിഴ അടയ്ക്കാനാവില്ല": ഗുര്‍മീത് റാം റഹിം
താന്‍ ഈ ലോകം തന്നെ ഉപേക്ഷിച്ചവനാണെന്നും കോടതി വിധിച്ച 30 ലക്ഷം രൂപ പിഴ അടയ്ക്കാന്‍ കഴിയില്ലെന്നും ദേരാ സച്ചാ സൗധ തലവന്‍ ഗുര്‍മീത് റാം റഹിം
താന്‍ ഈ ലോകം തന്നെ ഉപേക്ഷിച്ചവനാണെന്നും കോടതി വിധിച്ച 30 ലക്ഷം രൂപ പിഴ അടയ്ക്കാന്‍ കഴിയില്ലെന്നും ദേരാ സച്ചാ സൗധ തലവന്‍ ഗുര്‍മീത് റാം റഹിം. പഞ്ചാബ്, ഹരിയാന ഹൈക്കോടതിയിലാണ് ഗുര്‍മീത് അഭിഭാഷകന്‍ വഴി ഇക്കാര്യം അറിയിച്ചത്.
ബലാത്സംഗത്തിനിരയായ യുവതികള്‍ക്ക് 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനാണ് വിചാരണ കോടതി വിധിച്ചത്. സമ്പാദ്യങ്ങള്‍ മുഴുവന്‍ പൊലീസ് കണ്ടുകെട്ടിയതോടെ 30 ലക്ഷം രൂപ പിഴ അടയ്ക്കാന്‍ കഴിയില്ലെന്നാണ് വാദം. രണ്ട് മാസത്തിനുള്ളില്‍ തുക അടയ്ക്കണമെന്ന് കോടതി ഉത്തരവിട്ടു.
അതേസമയം തനിക്ക് ശിക്ഷ വിധിച്ചതിനെതിരെ ഗുര്‍മീത് സമര്‍പ്പിച്ച അപ്പീലില്‍ ഡിവിഷന്‍ ബെഞ്ച് സിബിഐക്ക് നോട്ടീസ് അയച്ചു. ഗുര്‍മീതിന് ജീവപര്യന്തം ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് ബലാത്സംഗത്തിനിരയായ യുവതികള്‍ ഫയല്‍ ചെയ്ത അപ്പീലും ഹൈക്കോടതിയുടെ പരിഗണനയിലാണ്.
Adjust Story Font
16