ചരക്ക്- സേവന നികുതി ബില്ലില്‍ സംസ്ഥാനങ്ങള്‍ സമവായത്തിലേക്ക്
ചരക്ക്- സേവന നികുതി ബില്ലില്‍ സംസ്ഥാനങ്ങള്‍ സമവായത്തിലേക്ക്
നഷ്ടപരിഹാരം സംബന്ധിച്ചും ധാരണയായി. എന്നാല്‍ നികുതി നിരക്ക് എത്രയെന്ന് നിശ്ചയിച്ചിട്ടില്ല. ഇന്ന് ചേര്‍ന്ന സംസ്ഥാന ധനമന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനം.
ചരക്ക് സേവന നികുതി ബില്ലില്‍ സംസ്ഥാനങ്ങള്‍ കൂടുതല്‍ സമവായത്തിലേക്ക്. നികുതി നിരക്ക് തത്വങ്ങള്‍, നഷ്ടപരിഹാരം, ഉപഭോക്തൃ കേന്ദ്രത്തില്‍ നികുതി ഈടാക്കല്‍ തുടങ്ങി വിവിധ വിഷയങ്ങളില്‍ ഇന്നലെ ചേര്‍ന്ന സംസ്ഥാന ധനമന്ത്രിമാരുടെ യോഗത്തില്‍ ധാരണയായി. പരമാവധി നികുതി നിരക്ക് നിശ്ചയിക്കുക എന്ന ആവശ്യം കോണ്‍ഗ്രസ്സ് മന്ത്രിമാര്‍ യോഗത്തില്‍ ഉന്നയിച്ചില്ല. ബില്‍ നടപ്പാക്കണമെന്നാണ് കേരളത്തിന്റെ നിലപാടെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
ചരക്ക് സേവന നികുതി ബില്ലുമായി ബന്ധപ്പെട്ട് നിര്‍ണായ ധാരണകളാണ് സംസ്ഥാനങ്ങള്‍ തമ്മില്‍ ഉണ്ടായിരിക്കുന്നത്. നികുതി നടപ്പിലാക്കുമ്പോള്‍ സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം 5 വര്‍ഷത്തേക്ക് 100 ശതമാനവും കേന്ദ്രം വഹിക്കുക, ഉപഭോക്തൃ കേന്ദ്രത്തില്‍ നികുതി ചുമത്തുക, സാധാരണക്കാരന് ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തില്‍ നികുതി നിരക്ക് തരംതിരിച്ച് നിശ്ചയിക്കുക, നിത്യോപയോഗ വസ്തുക്കള്‍ക്ക് പത്ത് ശതമാനമോ അതില്‍ താഴെയോ നികുതി എന്നിവയാണ് പ്രധാന ധാരണകള്‍.
നികുതി നിരക്ക് എത്ര നിശ്ചയിച്ചാലും ആവശ്യാനുസരണം അതില്‍ 2 ശതമാനം കൂട്ടാനും കുറക്കാനും അവകാശം നല്‍കണമെന്ന് സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. 1.5 കോടിക്ക് താഴെ വാര്‍ഷിക വിറ്റു വരവുള്ള സംരംഭകരുടെ നികുതി പിരിക്കാന്‍ അവകാശം വേണമെന്ന് സംസ്ഥാനങ്ങള്‍ ഒറ്റക്കെട്ടായി അറിയിച്ചെങ്കിലും അംഗീകരിച്ചില്ലെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
ബില്ലിലെ വ്യവസ്ഥകള്‍ സംബന്ധിച്ച് ഇനിയും ധാരണകള്‍ ഉണ്ടാകേണ്ടതുണ്ട്. എങ്കിലും ബില്‍ നിര്‍ബന്ധമായും നടപ്പാക്കണമെന്ന് കേരളം ആവശ്യപ്പെട്ടു.
Adjust Story Font
16