രണ്ട് കുട്ടികളിലധികം വേണ്ടെന്ന് അസം സര്‍ക്കാര്‍; അധികമായാല്‍ സര്‍ക്കാര്‍ ജോലിയില്ല
രണ്ട് കുട്ടികളിലധികം വേണ്ടെന്ന് അസം സര്‍ക്കാര്‍; അധികമായാല്‍ സര്‍ക്കാര്‍ ജോലിയില്ല
ഇന്നലെ പുറത്തിറക്കിയ കരട് ജനസംഖ്യാ നയത്തിലാണ് രണ്ട് കുട്ടികളില്‍ അധികമുള്ളവര്‍ക്ക് ജോലി നല്‍കില്ലെന്ന് അസമിലെ സര്‍ബാനന്ദാ സോനോവാള്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്
രണ്ട് കുട്ടികളിലധികമുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലിയും ആനുകൂല്യങ്ങളും നല്‍കേണ്ടതില്ലെന്ന് അസമിലെ ബിജെപി സര്‍ക്കാര്‍. വിവാദ തീരുമാനങ്ങള്‍ അടങ്ങിയ സംസ്ഥാനസര്‍ക്കാരിന്റെ ജനസംഖ്യാ നയത്തിന്റെ കരട് പുറത്തിറക്കി. 2011 ലെ സെന്‍സസ് പ്രകാരം ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന മുസ്‌ലിം ജനസംഖ്യ വര്‍ധന രേഖപ്പെടുത്തിയ സംസ്ഥാനമാണ് അസം.
ഇന്നലെ പുറത്തിറക്കിയ കരട് ജനസംഖ്യാ നയത്തിലാണ് രണ്ട് കുട്ടികളില്‍ അധികമുള്ളവര്‍ക്ക് ജോലി നല്‍കില്ലെന്ന് അസമിലെ സര്‍ബാനന്ദാ സോനോവാള്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. അസം ആരോഗ്യമന്ത്രി ഹേമന്ദ് വിശ്വശര്‍മയാണ് ജനസംഖ്യാ നയത്തിന്റെ കരട് പുറത്തിറക്കിയത്. ജോലിയില്‍ നിന്ന് വിരമിക്കുന്നത് വരെ ഈ നയം പാലിക്കപ്പെട്ടില്ലെങ്കില്‍ ജോലി നഷ്ടമാകുമെന്നും മന്ത്രി വ്യക്തമാക്കി. വീട്, ട്രാക്ടര്‍ തുടങ്ങിയ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാനും രണ്ട് കുട്ടികള്‍ എന്ന നയം പാലിക്കണം. സര്‍ക്കാര്‍ നിശ്ചയിച്ച പ്രായപൂര്‍ത്തി പാലിക്കാതെ വിവാഹം കഴിച്ചവര്‍ക്കും സര്‍ക്കാര്‍ ജോലിയും ആനുകൂല്യങ്ങളും ലഭിക്കില്ല. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിവാഹപ്രായത്തില്‍ വര്‍ധനവ് വരുത്താനും ആലോചിക്കുന്നുണ്ട്.
ജനസംഖ്യ നിയന്ത്രണത്തിനൊപ്പം പെണ്‍കുട്ടികള്‍ക്ക് നേരെ നടക്കുന്ന ലൈംഗിക അതിക്രമം ഇല്ലാതാക്കുകയാണ് പരിഷ്ക്കരണത്തിലൂടെ ലക്ഷ്യമിടുന്നതെന്നാണ് സര്‍ക്കാര്‍ വാദം, 61 ശതമാനം ഹിന്ദുമതവിശ്വാസികളുള്ള അസം മുസ്‌ലിം ജനസംഖ്യയുടെ കാര്യത്തില്‍ രാജ്യത്ത് രണ്ടാം സ്ഥാനത്താണ്. 34 ശതമാനാണ് മുസ്‌ലിം ജനസംഖ്യ. 2011 ലെ സെന്‍സസ് പ്രകാരം മുസ്‌ലിം ജനസംഖ്യയില്‍ ഏറ്റവും ഉയര്‍ന്ന വളര്‍ച്ച രേഖപ്പെടുത്തിയ സംസ്ഥാനമാണ് അസം. കഴിഞ്ഞനിയമസഭ തെരഞ്ഞെടുപ്പില്‍ അസമിലെ മുസ്‌ലിം ജനസംഖ്യാ വര്‍ധനവിനെക്കുറിച്ച് ഭീതി പരത്തിയാണ് ബി.ജെ.പി പ്രചാരണം നയിച്ചത്. മുസ്‌ലിം ജനസംഖ്യാ വര്‍ധനവിന് കാരണം ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റമാണെന്നും ബി.ജെ.പി ആരോപിച്ചിരുന്നു. ജൂലൈ മാസം വരെ ജനസംഖ്യാ നയത്തിന്റെ കരടില്‍ ജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താം.
Adjust Story Font
16