Quantcast

മമതയുടെ തല എടുക്കുന്നവര്‍ക്ക് 11 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് ബിജെപി നേതാവ്

MediaOne Logo

admin

  • Published:

    28 May 2018 6:17 PM GMT

മമതയുടെ തല എടുക്കുന്നവര്‍ക്ക് 11 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് ബിജെപി നേതാവ്
X

മമതയുടെ തല എടുക്കുന്നവര്‍ക്ക് 11 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് ബിജെപി നേതാവ്

 റാലിയില്‍ പങ്കെടുത്തവര്‍ക്ക് നേരെ പൊലീസ് ക്രൂരമായ ലാത്തിചാര്‍ജാണ് നടത്തിയതെന്ന് ആരോപിച്ച വാര്‍ഷ്ണേയ പൊലീസ് അതിക്രമത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്ർ കണ്ടപ്പോള്‍ തന്‍റെ മനസില്‍ ആദ്യം തോന്നിയത് മമതയുടെ തല എടുക്കുന്നവര്‍ക്ക് 11 ലക്ഷം രൂപ....

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ തല അറുത്ത് മാറ്റുന്നവര്‍ക്ക് 11 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് യുവമോര്‍ച്ച നേതാവ് രംഗത്ത്. ബംഗാളിലെ യുവമോര്‍ച്ച നേതാവായ യോഗേഷ് വര്‍ഷ്ണേയാണ് വിവാദ വാഗ്ദാനം നടത്തിയത്. ഹനുമാന്‍ ജയന്തിയോട് അനുബന്ധിച്ച് ബിര്‍ബത്ത് നടന്ന റാലിക്ക് നേരെയുണ്ടായ പൊലീസ് നടപടിക്കെതിരെ പ്രതികരിക്കുകയായിരുന്നു യുവമോര്‍ച്ച നേതാവ്,

റാലിയില്‍ പങ്കെടുത്തവര്‍ക്ക് നേരെ പൊലീസ് ക്രൂരമായ ലാത്തിചാര്‍ജാണ് നടത്തിയതെന്ന് ആരോപിച്ച വാര്‍ഷ്ണേയ പൊലീസ് അതിക്രമത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്ർ കണ്ടപ്പോള്‍ തന്‍റെ മനസില്‍ ആദ്യം തോന്നിയത് മമതയുടെ തല എടുക്കുന്നവര്‍ക്ക് 11 ലക്ഷം രൂപ പാരിതോഷികം നല്‍കാനാണെന്ന് കൂട്ടിച്ചേര്‍ത്തു. ഒരു പാര്‍ട്ടിയുമായും ബന്ധമില്ലാത്ത ഭക്തജനങ്ങളാണ് റാലി നടത്തിയതെന്നും അദ്ദേഹം അവകാശപ്പെട്ടു. റാലിക്ക് പൊലീസ് അനുമതി നിഷേധിച്ചിരുന്നു.

TAGS :

Next Story