Quantcast

''ഒരു സൂപ്പര്‍ബൈക്കര്‍ ആവുകയാണ് എന്റെ ആഗ്രഹം''

MediaOne Logo

Khasida

  • Published:

    28 May 2018 5:27 AM GMT

ഒരു സൂപ്പര്‍ബൈക്കര്‍ ആവുകയാണ് എന്റെ ആഗ്രഹം
X

''ഒരു സൂപ്പര്‍ബൈക്കര്‍ ആവുകയാണ് എന്റെ ആഗ്രഹം''

ഞാന്‍ മഫ്‍ത്ത ധരിക്കുന്നു, ബൈക്കും ഓടിക്കുന്നു.. എന്റെ ആഗ്രഹങ്ങളെയും വിശ്വാസങ്ങളെയും ഒരുമിച്ച് കൊണ്ടുപോകാനാണ് എനിക്കിഷ്ടം.

ബൈക്കിന്റെ മുരള്‍ച്ചയുമായി തലസ്ഥാന നഗരിയിലൂടെ ഒരു പെണ്‍കുട്ടി ചീറിപായുക... ഇന്ത്യയില്‍ ഒരു അസാധാര കാഴ്ച തന്നെയാണ് അതിന്നും. ജാമിഅഃ മിലിയ ഇസ്‍ലാമിയ വിദ്യാര്‍ത്ഥിനി, 22 കാരിയ റോഷ്നി മിസ്‍ബ അത്തരം ഒരു അസാധാരണ കാഴ്ചയാണ്.. പക്ഷേ, അവളുടെ ബൈക്ക് യാത്ര അതിലും കൌതുകമാകുന്നത് മറ്റൊരു ഘടകം കൊണ്ടാണ്.. അത് അവള്‍ ധരിക്കുന്ന ഹിജാബ് ആണ്.

ഏഴുമാസം മുമ്പാണ് റോഷ്നി ബൈക്ക് വാങ്ങിയത്. ബൈക്ക് റൈഡിംഗ് എന്റെ പാഷനാണ്.. സ്കൂള്‍ കാലം മുതലേ ഞാന്‍ ബൈക്ക് ഓടിക്കുമായിരുന്നു.. അന്നൊന്നും എനിക്ക് സ്വന്തമായി ഒരു ബൈക്ക് ഉണ്ടായിരുന്നില്ല.. അവള്‍ പറയുന്നു

ഒരു യാഥാസ്ഥിതിക മുസ്‍ലിം കുടുംബാംഗമാണ് റോഷ്നി. ബൈക്ക് എന്നാല്‍ പുരുഷനുള്ളതാണ് എന്ന പരമ്പരാഗത വാര്‍പ്പുമാതൃകകളെയാണ് അവള്‍ പൊളിച്ചു കളഞ്ഞത്. റോഷ്നി മാത്രമല്ല, അക്കാര്യത്തില്‍ എതിര്‍പ്പ് നേരിടേണ്ടി വന്നത്. മകളുടെ ആഗ്രഹത്തിനൊപ്പം നിന്ന മാതാപിതാക്കളും ബന്ധുക്കളുടെ വിദ്വേഷത്തിനിരയാകേണ്ടി വന്നു.

എനിക്ക് ബൈക്ക് വാങ്ങിത്തരരുതെന്ന് പറഞ്ഞ് ബന്ധുക്കളെല്ലാം ഉപ്പയെ ഉപദേശിച്ചിരുന്നു. അത് പെണ്‍കുട്ടികള്‍ക്കുള്ളതല്ലെന്നാണ് അവര്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നത്, പക്ഷേ, ഉപ്പ അവര്‍ പറയുന്നതെന്നും കേള്‍ക്കാനേ പോയില്ല.. എനിക്ക് ബൈക്ക് വാങ്ങിത്തന്നു - റോഷ്നി പറയുന്നു.

മറ്റുള്ളവര്‍ എന്നെപ്പറ്റി എന്ത് ചിന്തിക്കുന്നുവെന്നതിനെപ്പറ്റി ഞാന്‍ ബോധവതിയേയല്ല. ഞാന്‍ മഫ്‍ത്ത ധരിക്കുന്നു, ബൈക്കും ഓടിക്കുന്നു.. എന്റെ ആഗ്രഹങ്ങളെയും വിശ്വാസങ്ങളെയും ഒരുമിച്ച് കൊണ്ടുപോകാനാണ് എനിക്കിഷ്ടം. അറബ്- ഇസ്‍ലാമിക് കള്‍ച്ചറാണ് റോഷ്നിയുടെ പഠനവിഷയം.

റേഷ്നിയുടെ തന്റേടത്തെ പുകഴ്ത്തുന്നവരും ഏറെയാണ്. ബൈക്കോടിച്ച് വരുന്ന ഒരു പെണ്‍കുട്ടിയെ കണ്ട് കോളേജിലെല്ലാവര്‍ക്കും അത്ഭുതമായിരുന്നു. കൂടെ ഹിജാബും. ബൈക്ക് ഓടിക്കൂ... ആസ്വദിക്കൂ എന്ന് ഞാനെന്റെ എല്ലാ കൂട്ടുകാരികളോടും പറയാറുണ്ട്. താന്‍ എല്ലാ ട്രാഫിക് നിയമങ്ങളും പാലിച്ചാണ് ബൈക്ക് ഓടിക്കാറ് എന്നും അവള്‍ കൂട്ടിച്ചേര്‍ക്കുന്നു. ബുദ്ധ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ പങ്കെടുത്ത്, ഒരു സൂപ്പര്‍ ബൈക്കറാകുകയെന്നതാണ് തന്റെ അടുത്ത ആഗ്രഹമെന്ന് റോഷ്നി പറയുന്നു.

TAGS :

Next Story